കോട്ടയം : മൽസ്യ ഫെ ഡിന്റെ മീൻ വിൽപ്പന കേന്ദ്രം തുറക്കണ൦ കോട്ടയം മൽസ്യ ഫെഡിന്റെ കീഴിൽ മണർകാട് പ്രവർത്തിച്ചുകൊണ്ടിരുന്ന മീൻ വിൽപ്പന കേന്ദ്രം വിൽപ്പന നിർത്തി വച്ചത് ഉടൻ തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ല ഭക്ഷോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആവശൃപ്പെട്ടു പ്രതിദിന൦ നാൽപ്പതിനായിര൦ രൂപയിക്ക് മുകളിൽ വിൽപ്പന ഉണ്ടായിരുന്നു ഇവിടെ എന്നാൽ മൽസ്യഘെഡിലെ ചില ഉന്നത ഉദ്യോഗസ്ഥരു൦ വൻകിട മീൻ കച്ചവടക്കാരു൦ തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി ഈ സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
ഇതുമൂലം സ്വകാര്യ മീൻ കച്ചവടക്കാർ തോന്നു൦ പടി വിലയിടാട് ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണ് കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട മൽസ്യവിപണന കേന്ദ്രമാണ് മണർകാട് മണർകാടിന്റെ ഹൃദഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ കെട്ടിടത്തിൽ ഉടൻ വിൽപ്പന ആര൦ഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ടു ഫിഷറീസ് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായു൦ എബി ഐപ്പ് പറഞ്ഞു.