എം.സി റോഡിൽ നാട്ടകം സിമന്റ് കവലയിൽ കാറിൽ തട്ടി ടാങ്കർ ലോറിയ്ക്കടിയിൽ കുടുങ്ങിയ സ്‌കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്; യാത്രക്കാരന്റെ കാലിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി; പരിക്കേറ്റത് മാന്നാനം സ്വദേശിയ്‌ക്കെന്ന് സൂചന

കോട്ടയം: എം.സി റോഡിൽ നാട്ടകം സിമന്റ് കവലയിൽ കാറിൽ തട്ടി ടാങ്കർ ലോറിയ്ക്കടിയിൽ കുടുങ്ങിയ സ്‌കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. കാർ തട്ടി റോഡിൽ വീണ സ്‌കൂട്ടർ യാത്രക്കാരന്റെ കാലിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേയ്ക്കു മാറ്റി. മാന്നാനം സ്വദേശിയ്ക്കാണ് അപകടത്തിൽ പരിക്കേറ്റതെന്നാണ് ലഭിക്കുന്ന സൂചന.

Advertisements

ഇന്ന് രാവിലെ 10.30 ഓടെ നാട്ടകം സിമന്റ് കവലയിലായിരുന്നു സംഭവം. കോട്ടയം ഭാഗത്തു നിന്നും ചിങ്ങവനം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു മൂന്നു വാഹനങ്ങളും. സിമന്റ് കവല എത്തിയപ്പോൾ ബൈക്ക് കാറിൽ തട്ടുകയും , ബൈക്ക് ലോറിയ്ക്കടയിലേയ്ക്കു വീഴുകയുമായിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റയാളെ അഭയ ആംബുലൻസിൽ ആശുപത്രിയിലേയ്ക്കു മാറ്റി. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗത തടസവും ഉണ്ടായി.

Hot Topics

Related Articles