കോട്ടയം മാന്നാനം കെ ഇ സ്കൂളിൽ 25-ാമത് ഓൾ ഇൻഡ്യ ഇൻ്റർ സ്‌കൂൾ കെ.ഇ.ട്രോഫി വോളിബോൾ & 19-ാമത് ബാസ്ക്കറ്റ്ബോൾ ഇൻ്റർ സ്‌കൂൾ ടൂർണമെന്റിന് നാളെ തുടക്കം

കോട്ടയം : മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ആതിഥേയെത്വം വഹിക്കുന്ന 25-ാമത് (സിൽവർ ജൂബിലി) ഓൾ ഇൻഡ്യാ വോളിബോൾ ടൂർണമെൻറും 19-ാമത് ബാസ്ക്‌കറ്റ്ബോൾ ഇൻർ സ്‌കൂൾ ടൂർണമെന്റും 2025 സെപ്റ്റംബർ 12 മുതൽ 15 വരെ സ്‌കൂൾ മൈതാനത്ത് നടക്കുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ റവ.ഡോ.ജെയിംസ് മുല്ലശ്ശേരി സിഎംഐ അറിയിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെൻറിൽ ഓൾ ഇൻഡ്യ തലത്തിൽ 25 ടീമുകളും സൗത്ത് ഇൻഡ്യൻ ബാസ്ക്‌കറ്റ്ബോൾ ടൂർണമെൻ്റിൽ 15 ടീമുകളുമാണ് പങ്കെടുക്കുന്നത്. 600 ൽ പരം കായികതാരങ്ങളാണ് മത്സരത്തിൽ മാറ്റുരയ്ക്കാനെത്തുക.

Advertisements

12-ാം തീയതി വൈകുന്നേരം 2.00 മണിക്കു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെ ടൂർണമെൻ്റിന് തുടക്കം കുറിക്കും.തുറമുഖം, ദേവസ്വം, സഹകരണം വകുപ്പുമന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം ജോപോൾ അഞ്ചേരി വിശിഷ്‌ടാഥിതിയായിരിക്കും. കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ കെ. ഇ. ട്രോഫി വോളിബോൾ ടൂർണമെൻറിന് തുടക്കം കുറിച്ച അന്നത്തെ പ്രിൻസിപ്പാൾ റവ. ഫാ. മാത്യു അറേക്കളം സി.എം.ഐ. മുൻ പ്രിൻസിപ്പാൾ റവ.ഫാ.ഫിലിപ്പ് പഴയകരി സി.എം.ഐ, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ റോസമ്മ സോണി, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാജി ജോസഫ്, സ്‌കൂൾ പിടിഎ പ്രസിഡൻ്റ് അഡ്വക്കേറ്റ് ജെയ്‌സൺ ജോസഫ്, വൈസ്പ്രസിഡന്റ് ഇന്ദു പി നായർ, എക്‌സിക്യുട്ടീവ് മെമ്പേഴ്‌സ് തുടങ്ങിയവർ സന്നിഹിതരാകുന്ന സമ്മേളനത്തിൽ കുട്ടികളുടെ വർണ്ണാഭമായ കലാപരിപാടികളും അരങ്ങേറും. തൃശ്ശൂർ പേരമംഗലം S.D.V.H.S.S ഉം കോഴിക്കോട് മുക്കം K.S.S ഉം തമ്മിലായിരിക്കും ഉദ്ഘാടനമത്സരം. ബാസക്ക്റ്റ് ബോൾ ടൂർണമെൻറിൻ്റെ ഫൈനൽ മസ്‌തരങ്ങൾ 14 -ാം തീയതി വൈകുന്നേരം 6 മണി മുതൽ നടക്കും. ബാസക്കറ്റ്ബോൾ ടൂർണമെൻ്റ് വിജയികൾക്ക് വൈകുന്നേരം 9.00 മണിക്കു നടക്കുന്ന പൊതുസമ്മേളന ത്തിൽ കെ.ഇ.റസിഡൻസ് പ്രീഫറ്റ് റവ. ഫാ. ഷൈജു സേവ്യർ സി. എം. ഐ ട്രോഫികളും, ക്യാഷ് അവാർഡും സമ്മാനിക്കും. സെപ്‌തംബർ 15-ാം തീയതി വൈകുന്നേരം മാന്നാനം ആശ്രമാധിപൻ റവ.ഡോ. കുര്യൻ ചാലങ്ങാടി സിഎംഐയുടെ അധ്യക്ഷതയിൽ നടക്കുന്ന സമാപനസമ്മേളനത്തിൽ രാജ്യാന്തര വോളിബോൾ താരം അബ്ദുൾ റസാഖ് വിശിഷ്‌ടാതിഥിയായിരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കായിക കേരളത്തിന് അഭിമാനകരമായ നിരവധി താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കണ്ടെത്തുന്ന തിനും അവസരം ഒരുക്കുന്ന ഈ ടൂർണമെൻറിൽ വിജയികളാകുന്നവർക്ക് ട്രോഹികളും, ക്യാഷ് അവാർഡും അതോടൊപ്പം പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ഭക്ഷണം, താമസം, യാത്രാസൗകര്യങ്ങൾ എന്നിവയെല്ലാം കെ.ഇ.സ്‌കൂൾ സ്പോൺസർ ചെയ്യുന്നതാണ്. ടൂർണമെൻ്റിൻ്റെ വിജയകരമായ നടത്തിപ്പിനായി കായികാ ധ്യാപകരായ തോമസ് കെ.ജെ, സന്തോഷ് ജോസ്, ഗ്രേസി മാത്യു, അനസ് ജലീൽ, ജോ ബിജോയ്, മെലൻ എൻ.വി., ബച്ചിൻ എസ് നാഥ്, ദീപക് ചന്ദ്രൻ, അൽഫോൻസ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

Hot Topics

Related Articles