മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രം തിരിച്ചു വരവിലേയ്ക്ക്; ജൂലൈ 15 ന് വീണ്ടും പ്രവർത്തനം ആരംഭിക്കും

കോട്ടയം : ഒരു വർഷമായി പക്ഷിപ്പനി മൂലം അടച്ചിട്ടിരുന്ന മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രം ജൂലൈ 15 ന് വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പുമായി ചേർന്ന് ഇൻസ്റ്റിറ്റിയൂഷണൽ ഫാമിംങ് എന്ന സ്ഥാപനാധിഷ്ഠിത പച്ചക്കറി വികസന പദ്ധതിയ്ക്ക് ഇന്ന് തുടക്കമിട്ടു. വിഷരഹിത പച്ചക്കറി വ്യാപനം സർക്കാർ സ്ഥാപനങ്ങളിലൂടെയും സാധ്യമാക്കുന്നതിന് 70 സെന്റ് സ്ഥലത്ത് വിവിധ തരം പച്ചക്കറികളും പൂകൃഷിയും ആരംഭിക്കുന്നതിന് ഇന്ന് മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ തുടക്കമിട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ പരിപാടി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്‌സണൽ മഞ്ജു സുജിത്ത്, മണർകാട് പഞ്ചായത്ത് പ്രസിഡന്റ് ബിജു, കർഷക ക്ഷേമ കാർഷിക വികസന വകുപ്പ് പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫിസർ ജോ ജോസഫ്, ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.പി.കെ മനോജ്കുമാർ, പൗൾട്രി ഫാം അസിസ്റ്റന്റ് ഡയറക്ടർ ഡോ.ലിനി ചന്ദ്രൻ, മണർകാട് പഞ്ചായത്ത് കൃഷി ഓപിസർ ഗൗരി എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles