കോട്ടയം മണിപ്പുഴ ഈരയിൽക്കടവ് റോഡിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി; നടുറോഡിൽ മാലിന്യം തള്ളിയത് മാലിന്യമാഫിയ; ദുരിതമായത് പ്രഭാത നടത്തത്തിന് എത്തുന്നവർക്ക്

കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും ബൈപ്പാസ് റോഡിൽ മാലിന്യം തള്ളുന്നത്. വൻതോതിൽ റോഡരികിൽ മാലിന്യം തള്ളിയത് പുലർച്ചെ പ്രഭാത നടത്തത്തിന് എത്തുന്നവർക്കും ദുരിതമായി മാറി. ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ റോഡിന്റെ മധ്യഭാഗത്തായാണ് സാമൂഹ്യ വിരുദ്ധ സംഘം കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത്.

Advertisements

വ്യാഴാഴ്ച അർദ്ധരാത്രിയ്ക്കു ശേഷമാണ് ഈ റോഡിൽ മാലിന്യം തള്ളിയതെന്ന സൂചനയാണ് ലഭിക്കുന്നത്. റോഡിന്റെ ഏതാണ്ട് മധ്യഭാഗത്തായി മാലിന്യം തള്ളിയതോടെ പ്രദേശത്ത് ആകെ ദുർഗന്ധമാണ്. ഇതുവഴി നിരവധി ആളുകളാണ് പുലർച്ചെ പ്രഭാത സവാരിയ്ക്കായി എത്തുന്നത്. ഇവർക്ക് പോലും ദുരിതം സമ്മാനിക്കുന്നതാണ് ഇത്തരത്തിൽ മാലിന്യം തള്ളിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻപ് ഇവിടെ റോഡരികിൽ നിരന്തരമായി സാമൂഹ്യ വിരുദ്ധ സംഘം മാലിന്യം തള്ളിയിരുന്നു. റോഡിൽ മതിയായ വെളിച്ചം ഇല്ലാതിരുന്നതിനെ തുടർന്നാണ് ഇവിടെ ഇവർ മാലിന്യം തള്ളിയിരുന്നത്. റോഡിൽ വെളിച്ചം സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് നഗരസഭ അംഗം അഡ്വ.ഷീജ അനിൽ മുൻകൈ എടുത്താണ് ഈരയിൽക്കടവ് റോഡിൽ വെളിച്ചം സ്ഥാപിച്ചത്. ഇതേ തുടർന്ന് ഇടക്കാലത്ത് ഈ റോഡിൽ മാലിന്യം തള്ളുന്നതിന് ശമനമുണ്ടായിരുന്നു. എന്നാൽ, ലൈറ്റ് തെളിഞ്ഞ ശേഷവും ഇപ്പോഴും റോഡിൽ അതിരൂക്ഷമായ രീതിയിൽ മാലിന്യം തള്ളുകയാണ് ചെയ്യുന്നത്. ഇത് സാധാരണക്കാർക്ക് ദുരിതമായി മാറിയിട്ടുണ്ട്.

ഈ റോഡിലൂടെ നൂറുകണക്കിന് ആളുകളാണ് പ്രഭാത സവാരിയ്ക്കായി എത്തുന്നത്. ഇത്തരത്തിൽ എത്തുന്ന ആളുകൾക്ക് മൂക്ക് പൊത്താതെ നടക്കാനാവാത്ത സ്ഥിതിയാണ് ഈ മാലിന്യം തള്ളൽ മൂലം ഉണ്ടായിരിക്കുന്നത്. നടുറോഡിൽ മാലിന്യം തള്ളുന്ന സംഘത്തെക്കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Hot Topics

Related Articles