കോട്ടയം: കോട്ടയം മണിപ്പുഴയിലെ കുഴി ഒരു വർഷമായിട്ടും മൂടാതിരുന്നത് നാട്ടുകാർക്ക് കെണിയാകുന്നു. ഈരയിൽക്കടവ് ബൈപ്പാസിൽ നിന്നും നാട്ടകം ഭാഗത്തേയ്ക്കുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനു എടുത്ത കുഴിയാണ് ഇപ്പോൾ പ്രശ്‌നമായി മാറിയിരിക്കുന്നത്. ഒരു വർഷം മുൻപാണ് ഈ റോഡിൽ വാട്ടർ അതോറിറ്റി കുഴിയെടുത്തത്. പൈപ്പ് ലൈൻ സ്ഥാപിച്ചതിനു ശേഷം കുഴി മൂടിയിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഒരു വർഷം മുൻപാണ് കോട്ടയം നഗരത്തിൽ നിന്നും നാട്ടകം ഭാഗത്തേയ്ക്കുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചത്. ഇതേ തുടർന്നാണ് മണിപ്പുഴയിൽ നടുവിലെ കലുങ്കിനു സമീപത്ത് കുഴിയെടുത്തത്. ഈ കുഴിയിൽ പൈപ്പ് ഇട്ട ശേഷം മണ്ണിട്ട് മൂടിയെങ്കിലും, ടാർ ചെയ്യാൻ വാട്ടർ അതോറിറ്റിയോ പൊതുമരാമത്ത് വകുപ്പ് അധികൃതരോ റോഡ് ഇതുവരെയും ടാർ ചെയ്തിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടകം ഗസ്റ്റ് ഹൗസ് അടക്കം നിരവധി സ്ഥലങ്ങളിലേയ്ക്കു പോകുന്ന നൂറുകണക്കിന് ആളുകളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. ഈ റോഡ് തന്നെ ഏകദേശം പൂർണമായും തകർക്കുന്ന രീതിയിലാണ് പൈപ്പ് ലൈനിനു കുഴിയെടുത്തിരിക്കുന്നത്. ഈ റോഡ് തന്നെ ഏതാണ്ട് തകർക്കുന്ന രീതിയിലാണ് ഇപ്പോൾ പൈപ്പിന്റെ കുഴി. അടിയന്തരമായി റോഡിന്റെ അറ്റകുറ്റപണികൾ നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.