കോട്ടയം: കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെ ടാപ്പുകൾ മോഷ്ടിച്ചതിനു സമാനമായ രീതിയിൽ മാങ്ങാനം പള്ളിയിലും മോഷണം നടന്നതായി റിപ്പോർട്ട്. സെപ്റ്റംബർ 22 ന് മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമാ പള്ളിയിലും സമാന രീതിയിൽ 23 ടാപ്പുകൾ മോഷ്ടിച്ചതായാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. രണ്ടാഴ്ച മുൻപ് നടന്ന മോഷണം പള്ളിയിലെ ജീവനക്കാരന്റെ തലയിൽ കെട്ടി വച്ച് അന്വേഷണം വഴിതെറ്റിക്കാൻ ചിലർ ശ്രമിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്. ഇപ്പോൾ കൊല്ലാട് സെന്റ് പോൾസ് പള്ളിയിൽ നടന്ന മോഷണ വാർത്ത ജാഗ്രത ന്യൂസ് ലൈവ് പുറത്ത് വിട്ടതോടെയാണ് മാങ്ങാനം പള്ളിയിലെ മോഷണ വിവരം പുറത്ത് വന്നത്.
മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമാ പള്ളിയിലാണ് രണ്ടാഴ്ച മുൻപ് സമാന രീതിയിൽ മോഷണം നടന്നത്. പള്ളിയിൽ ഒരു വർഷം മുൻപ് സ്ഥാപിച്ച 23 സ്റ്റീൽ ടാപ്പുകളാണ് ഇളക്കി മാറ്റിയത്. തുടർന്ന്, ഇവിടെ പ്ലാസ്റ്റിക്ക് ടാപ്പുകൾ സ്ഥാപിക്കുകയായിരുന്നു. ഈ പ്ലാസ്റ്റിക്ക്് ടാപ്പുകൾ ഒരൊറ്റ രാത്രി കൊണ്ടാണ് മോഷ്ടാവ് മാറ്റി സ്ഥാപിച്ചത്. സംഭവത്തിൽ അന്ന് തന്നെ പള്ളി ഭാരവാഹികൾ കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ചില സ്ഥാപിത താല്പര്യക്കാർ പള്ളിയിലെ ജീവനക്കാരനെ കള്ളനാക്കി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ പരാതി ഉയരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസ് അന്വേഷണം വഴി തെറ്റിച്ച് വിടാൻ ചിലർ പള്ളിയിലെ ജീവനക്കാരനെ തന്നെ കള്ളനാക്കി. തുടർന്ന്, ഇയാളെ പൊലീസ് വിളിച്ച് ചോദ്യം ചെയ്യുകയും ചെയ്തു. പൊലീസിനെ സമ്മർദത്തിലാക്കുന്ന രീതിയിലാണ് ഇവർ സ്വീകരിച്ചത്. ഇതോടെ പൊലീസ് അന്വേഷണം പള്ളിയിലെ ജീവനക്കാരനെ കേന്ദ്രീകരിച്ചായി. മാങ്ങാനം പള്ളിയിലേതിനു സമാനമായ മോഷണം കൊല്ലാട് പള്ളിയിൽ നടന്നതോടെയാണ് ഇപ്പോൾ മാങ്ങാനത്തെ മോഷണം വീണ്ടും ചർച്ചയായി മാറിയത്.