മറിയപ്പള്ളി മുട്ടത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിൽ ടിപ്പർ ലോറിവീണു. ലോറിയ്ക്കുള്ളിലുണ്ടായിരുന്ന ഡ്രൈവറെയും ക്ലീനറെയും രക്ഷിക്കുന്നതിനുള്ള നടപടികൾ അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് ആരംഭിച്ചു. ചങ്ങനാശേരി മഹാദേവൻ കൊലക്കേസിൽ വിവാദമായ പാറമടക്കുള്ളത്തിലാണ് ലോറി മറിഞ്ഞത്. പ്രദേശത്തെ ഗോഡൗണിൽ വളം കയറ്റാൻ എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വളവു തിരിയുന്നതിനിടെ തിട്ടയിടിഞ്ഞ് പാറമടയിൽ വീഴുകയായിരുന്നു. വാഹനത്തിനുള്ളിൽ രണ്ടു പേരുണ്ടെന്നാണ് സൂചന. അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തി തിരച്ചിൽ നടത്തുകയാണ്. ലോറി പാറമടയുടെ ആഴത്തിലേയ്ക്കു മുങ്ങിപ്പോയി.
Advertisements