കോട്ടയം: എം.സി റോഡിൽ കോട്ടയം എസ്.എച്ച് മൗണ്ടിൽ വട്ടമൂട് പാലത്തിനു സമീപം കെ.എസ്.ആർ.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഓട്ടോഡ്രൈവർ പുല്ലരിക്കുന്ന് സ്വദേശി രാജേഷിന് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. തൃശൂരിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്നു കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ്. എതിർ ദിശയിൽ നിന്നും എത്തിയ ഓട്ടോറിക്ഷയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കെ.എസ്.ആർ.ടി.സി ബസിന് സാരമായി കേടുപാടുകൾ സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റ ഓട്ടോഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ തലയ്ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ വൻ ഗതാഗത തടസവും ഉണ്ടായി.
Advertisements



