കോട്ടയം: മർച്ചന്റ്‌സ് അസോയിയേഷൻ യൂത്ത് വിംങിന്റെ നേതൃത്വത്തിലുള്ള സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നാളെ മെയ് 11 ഞായറാഴ്ച വൈകിട്ട് മൂന്നിന് കോടിമത സിറ്റിസൺ ക്ലബ് ടർഫ് കോർട്ടിൽ നടക്കും. മത്സരങ്ങൾ കോട്ടയം മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എ.കെ.എൻ പണിക്കർ ഉദ്ഘാടനം ചെയ്യും. കോട്ടയം മർച്ചന്റ്‌സ് പ്രീമിയർ ലീഗ് എന്ന പേരിൽ നടക്കുന്ന മത്സരത്തിൽ വ്യാപാരികളെ പ്രതിനിധീകരിക്കുന്ന എട്ട് ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. മർച്ചന്റ്‌സ് അസോസിയേഷൻ യൂത്ത് വിംങ് പ്രസിഡന്റ് അരുൺ മർക്കോസ്, അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി നൗഷാദ് ,
പ്രോഗാം ജനറൽ കൺവീനർ ഗിരീഷ് പി.ബി, സെക്രട്ടറിയേറ്റ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
Advertisements