കോട്ടയം: മെഡിക്കൽ കോളേജ് നഴ്‌സിംങ് കോളേജിൽ സഹപാഠികളോട് റാഗിംങിന്റെ പേരിൽ ക്രൂരത കാട്ടിയ അഞ്ചു വിദ്യാർത്ഥികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തു. കോട്ടയം മൂന്നിലവ്, കോരുത്തോട്, മലപ്പുറം, വയനാട് സ്വദേശികളാണ് പിടിയിലായ പ്രതികൾ. കോട്ടയം പാലാ മൂന്നിലവ് വാളകം പള്ളി ഭാഗത്ത് കീരിപ്ലാക്കൽ വീട്ടിൽ സാമുവേൽ ( 20) , വയനാട് നടവയൽ പുൽപ്പള്ളി ഭാഗത്ത് ഞാവലത്ത് വീട്ടിൽ ജീവ (19) , മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടിൽ റിജിൽ ജിത്ത് ( 20) , മലപ്പുറം ജില്ലയിൽ വൻടൂർ കരുമാരപ്പറ്റ വീട്ടിൽ രാഹുൽ രാജ് ( 22 ) , കോരുത്തോട് മടുക്ക ഭാഗത്ത് നെടുങ്ങാട്ട് വീട്ടിൽ വിവേക് ( 21) എന്നിവരെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിച്ചു വരുന്ന കോട്ടയം മെഡിക്കൽ കോളേജിന് കീഴിലുള്ള ഗവൺമെന്റ് നഴ്‌സിംഗ് കോളേജിലെ ഒന്നാം വർഷ നഴ്‌സിംഗ് കോളേജ് വിദ്യാർഥികളായ ലിബിൽ , അജിത് , ദിലീപ് , ആദർശ് , അരുൺ ,അമൽ എന്നിവരെയാണ് പ്രതികൾ റാഗിംങിന്റെ പേരിൽ ക്രൂരമായി പീഡിപ്പിച്ചത്. പ്രതികൾ സഹപാഠികളും ഒന്നാം വർഷ വിദ്യാർത്ഥികളുമായ ഇവരുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി നഗ്നരാക്കിയാണ് റാഗിംങ് നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റാഗിംങ് എന്ന പേരിൽ ക്രൂരമായ പീഡനങ്ങളാണ് കോളേജിൽ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വന്നിരുന്നതെന്നാണ് പരാതിയിൽ പറയുന്നത്. നവംബർ മുതൽ തന്നെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് റാഗിംങിന്റെ പേരിൽ പീഡനം നേരിടേണ്ടി വന്നിരുന്നു. ഒടിവിൽ സഹികെട്ടാണ് വിദ്യാർത്ഥികൾ പൊലീസിൽ പരാതി നൽകിയത്.