കോട്ടയം മെഡിക്കൽ കോളേജ് പരിസരം രാത്രിയിൽ ഇരുട്ടിൽ; ആശുപത്രിയിലെ കൂട്ടിരിപ്പുകാർക്ക് പോലും ശല്യമായി അനാശാസ്യ സംഘങ്ങൾ സജീവമാകുന്നു; അനാശാസ്യ സംഘത്തെ തുരത്താനാവാതെ പൊലീസും മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരും വലഞ്ഞു

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ രാത്രിയിൽ കുറ്റാക്കുട്ടിരുട്ട്. ഈ കൂരിരുട്ടിൽ അനാശാസ്യ സംഘങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ സജീവമാകുന്നു. സാധാരണക്കാരായ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് പോലും ശല്യമാകുന്ന രീതിയിലാണ് മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ അനാശാസ്യ സംഘങ്ങൾ തമ്പടിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രിയിൽ പരസ്യമായി പോലും അനാശാസ്യം നടന്നതിനെ തുടർന്ന് രോഗികളുടെ കൂട്ടിരിപ്പുകാരിൽ ചിലർ ഇതിനെ ചോദ്യം ചെയ്തിരുന്നു. ഇതേച്ചൊല്ലി രാത്രിയിൽ മെഡിക്കൽ കോളേജ് പരിസരത്ത് വാക്ക് തർക്കവുമുണ്ടായി. ഇതിനു പിന്നാലെയാണ് നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തിയത്.

Advertisements

രാത്രിയിൽ മെഡിക്കൽ കോളേജ് പരിസരത്ത് കുറ്റാക്കുറ്റിരുട്ടാണ്. ഈ ഇരുട്ട് മുതലെടുത്താണ് അനാശാസ്യ സംഘങ്ങൾ തമ്പടിച്ചിരിക്കുന്നത്. മോർച്ചറിയ്ക്കു സമീപത്തും, മെഡിക്കൽ കോളേജിനു സമീപത്തുമുള്ള സ്ഥലങ്ങളാണ് തമ്പടിച്ചിരിക്കുന്നത്. ഇവിടെയാണ് അനാശാസ്യ സംഘങ്ങളുടെ താവളം. രാത്രിയിൽ പൊലീസ് പെട്രോളിംങ് നടത്തി മടങ്ങുന്നതിനു പിന്നാലെയാണ് ഈ സംഘം ഇവിടെ തമ്പടിക്കുന്നത്. ഇത് കൂടാതെയാണ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെ പോലും ഭീഷണിപ്പെടുത്തി അശ്ലീല സംഘങ്ങൾ ആശുപത്രിയിൽ തമ്പടിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രോഗികൾക്കൊപ്പമെത്തുന്ന സാധാരണക്കാരായ ആളുകളിൽ പലരും രാത്രിയിൽ കിടക്കുന്നത് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിസരങ്ങളിലാണ്. ഈ സാഹചര്യത്തിൽ ഇവർക്കാണ് ഈ അനാശാസ്യ സംഘങ്ങൾ ശല്യമാകുന്നത്. പല സ്ഥലത്തും ഇവർ കിടക്കുന്നതിനു സമീപത്തായാണ് അനാശാസ്യ സംഘങ്ങൾ തമ്പടിക്കുന്നത്. ഇവരുടെ പോക്കറ്റിൽ കിടക്കുന്ന പണവും മറ്റും മോഷണം പോകുന്നതും പതിവാണ്. ഈ സാഹചര്യത്തിൽ പൊലീസും, ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരും കർശന നടപടി സ്വീകരിക്കണമെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാരുടെ ആവശ്യം.

Hot Topics

Related Articles