ഗാന്ധിനഗർ: സംസ്ഥാന വ്യാപകമായി,പി.ജി ഡോക്ടർമാർ ( ജൂനിയർ ഡോക്ടർമാർ) കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ് വേറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ മാർച്ചും ധർണ്ണയും നടത്തി. അത്യാഹിത വിഭാഗം, ശസ്ത്രക്രീയാതീയ്യേറ്ററുകൾ, പ്രസവമുറി തുടങ്ങി മുഴുവൻ എമർജൻസി വിഭാഗത്തിൽ നിന്ന് വിട്ടുനിന്നു കൊണ്ട് സമരം ശക്തമാക്കുമെന്ന് പി.ജി എ ഭാരവാഹികൾ അറിയിച്ചു.
സർക്കാരുമായി നടത്തിയ ചർച്ചയിൽ സമരത്തിൽ നിന്ന് പിന്മാറണമെന്നും, സമരക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കാമെന്നും ആരോഗ്യ വകുപ്പ് അധികൃതർ ഉറപ്പ് തന്നെങ്കിലും, ഒന്നാം വർഷ പി.ജി വിദ്യാർത്ഥികളുടെ ഇന്റർവ്യൂ എന്ന് നടത്തുമെന്നുള്ള തിയതി ഉൾപ്പെടെയുള്ള ഉറപ്പ് രേഖാമൂലം ലഭിച്ചെങ്കിൽ മാത്രമേ സമരത്തിൽ നിന്ന് പിന്മാറുകയുള്ളൂവെന്ന് ഭാരവാഹികൾ പറയുന്നു.
ഒന്നാംവർഷ പി ജി ക്ലാസുകൾ തുടങ്ങാത്തതിലും അവസാനവർഷ പി ജി പരീക്ഷ സംബന്ധിച്ച് ആരോഗ്യ വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നും തീരുമാനമാകാത്തതിലും പ്രതിഷേധിച്ചാണ് സമരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദേശീയ തലത്തിൽ നടത്തിവന്ന സമരം സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവുത്തിന്റെ അപകട മരണത്തെ തുടർന്ന് ഒരാഴ്ചത്തേയ്ക്ക് മാറ്റി. അവസാന വർഷ പരീക്ഷകൾക്കായി പി ജി ഡോക്ടർമാർക്ക് തയ്യാറെടുക്കുവാൻ സംവിധാനം ഏർപ്പെടുത്താത്ത സർക്കാർ നടപടിയിലും പ്രതിഷേധിച്ചാണ് സമരം നടന്നു കൊണ്ടിരിക്കുന്നത്. ഡിസംബർ രണ്ടിന് ആരംഭിച്ച സമരം പരിഹാരം കാണാതെ പിന്നോട്ടില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.
മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി മുൻ വശത്ത് നിന്ന് ആരംഭിച്ച മാർച്ച് അത്യാഹിതവിഭാഗത്തിന് മുൻപിലെത്തിയശേഷം നടന്ന ധർണ്ണ കെ .ജി പി എം റ്റി എ കോട്ടയം മെഡിക്കൽ കോളജ് യൂണിറ്റ് പ്രസിഡന്റ് ഡോ. റ്റിനു രവിഎബ്രഹാം ഉദ്ഘാടനം ചെയ്തു.പി.ജി.എ ഭാരവാഹികളായ ഡോ.അശ്വിൻ, ഡോ ഗീതാഞ്ജലി,.എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ജഗത് ദേവ്, ഡോ.ശാന്തിനി, ഡോ. നിള എന്നിവർ സംസാരിച്ചു.