കോട്ടയം : യൂറോളജി അസോസിയേഷൻ ഓഫ് കേരള കോട്ടയം മെഡിക്കൽ കോളേജിന് എട്ട് ലക്ഷം രൂപയുടെ നൂതനമായ ശസ്ത്രക്രിയ ഉപകരണങ്ങൾ സംഭാവന നൽകി. വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യുവാൻ ഉപയോഗിക്കുന്ന ഏറ്റവും പുതിയ ടെക്നോളജിയായ “ഫ്ലെക്സിബിൾ എൻഡോസ്കോപ്പി” സംവിധാനങ്ങൾ ആണ് സംഭാവന നൽകിയത്.
അസോസിയേഷൻ പ്രസിഡന്റ് ഡോ.സുരേഷ് ഭട്ട്, സെക്രട്ടറി ഡോ. വിജയ് രാധാകൃഷ്ണൻ എന്നിവരിൽ നിന്ന് യൂറോളജി പ്രൊഫസർ ഡോ. സി എച്ഛ് ഹാരിസും, അഡീഷണൽ പ്രൊഫസർ ഡോ. ഫ്രെഡറിക് പോളും ഉപകരണങ്ങൾ ഏറ്റുവാങ്ങി. മാറിയ ജീവിത ശൈലികൾ മൂലം കിഡ്നി സ്റ്റോൺ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരികയാണ്. കൂടുതൽ രോഗികൾക്ക് സൗജന്യമായി ചികിത്സ നൽകാൻ ഈ ഉപകരണങ്ങൾ പ്രയോജനപ്പെടും എന്ന് യൂറോളജി വിഭാഗം ഡോക്ടർമാർ അറിയിച്ചു.