ആർപ്പൂക്കര: തനതു വരുമാനം കണ്ടെത്തി സമഗ്ര വികസനപദ്ധതികൾ നടപ്പാക്കുന്ന ബജറ്റുമായി ആർപ്പൂക്കര പഞ്ചായത്ത്. 42,81,75,894 രൂപയുടെ ബജറ്റിൽ മെഡിക്കൽ കോളജിനു സമീപം പഞ്ചായത്ത് വക സ്ഥലത്ത് പുതിയ ബസ് ടെർമിനൽ, ഷോപ്പിംഗ് കോംപ്ലക്സ്, മൾട്ടിപ്ലസ് തിയറ്റർ എന്നിവയ്ക്കായി 20 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇത് വഴി വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്.
കൃഷി, മൃഗസംരക്ഷണത്തിന് ഒരു കോടി, പുതുതായി അനുവദിക്കുന്ന പിഎച്ച്സിക്ക് വസ്തു വാങ്ങലിനും വാടകയിനത്തിനും അനുബന്ധ ചെലവുകൾക്കുമായി 1.25 കോടി, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നാലു കോടി, ലൈഫ് ഭവന പദ്ധതിക്കു സ്ഥലം വാങ്ങലിന് 2.5 കോടി, മാലിന്യ നിർമാർജനവും തോടുകളുടെ നവീകരണ വും ശുചീകരണ പ്രവർത്തനങ്ങൾക്കും ഫണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വികലാംഗർ, ശിശുക്കൾ എന്നിവരുടെ ക്ഷേമത്തിന് 40 ലക്ഷം, ഉത്തരവാദിത്വ ടൂറിസം 10 ലക്ഷം, വനിതാ ക്ഷമം 25 ലക്ഷം, പൊതുശ്മശാനത്തിന് സ്ഥലം വാങ്ങുന്നതിന് 10 ലക്ഷം, പഞ്ചായത്ത് ഓഫീസ് കെട്ടിടം, പഞ്ചായത്ത് വക മറ്റു കെട്ടിങ്ങൾ എന്നിവയുടെ നിർമാണത്തിനും നവീക .രണത്തിനും 62 ലക്ഷം, റോഡുകളുടെ നവീകരണത്തിന് രണ്ടു കോടി, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് 40 ലക്ഷം, സദ്ഭരണം അഞ്ചു ലക്ഷം, തെരുവുവിളക്കുകൾക്ക് 10 ലക്ഷം എന്നിങ്ങനെ ബജറ്റ് വിഭാവനം ചെയ്യുന്നതിനു പുറമേ മറ്റു പദ്ധതികൾക്കും തുക വകയിരു ത്തിയിട്ടുണ്ട്.
46,57,424 രൂപ മിച്ചം വരുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ലൂക്കോസ് ഫിലിപ്പ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിച്ചൻ അധ്യക്ഷത വഹിച്ചു.