ജില്ലയില്‍ മഴ കനത്തതോടെ  കോട്ടയം മെഡിക്കല്‍ കോളേജിലെ വാര്‍ഡുകള്‍ നനഞ്ഞൊലിക്കുന്നു ;  ദുരിതത്തിലായി കാര്‍ഡിയോളജി വിഭാഗത്തിലെ രോഗികള്‍ ; നാളെ ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ട രോഗികൾ കിടക്കുന്നത് നനഞ്ഞൊലിക്കുന്ന വാർഡിൽ 

കോട്ടയം : മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ ദുരിതത്തില്‍. മഴയെത്തിയതോടെ കാര്‍ഡിയോളജി വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളാണ് ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത്. ജില്ലയില്‍ മഴ ശക്തമായതോടെ കാര്‍ഡിയോളജി വിഭാഗം നനഞ്ഞൊലിക്കുന്ന നിലയിലാണ്. കാര്‍ഡിയോളജി വിഭാഗത്തില്‍ നാളെ ആന്‍ജിയോപ്ലാസ്റ്റിക്കായുള്ള രോഗികള്‍ കിടക്കുന്ന വാര്‍ഡാണ് ഇത്തരത്തില്‍ നനഞ്ഞൊലിക്കുന്നത്. എന്നാല്‍ ഈ അവസ്ഥയ്ക്ക് പരിഹാരം കാണുവാന്‍ അധികാരികള്‍ വേണ്ട ഇടപെടല്‍ നടത്തുന്നില്ല എന്ന ആക്ഷേപം ശക്തമാവുകയാണ്. വനിതകളുടെ വാര്‍ഡിലാണ് ഇത്തരത്തില്‍ ചോര്‍ന്നൊലിക്കുന്നത്. 

Advertisements

വെള്ളം വീണ് തറയില്‍ വെള്ളക്കെട്ടുണ്ടായാല്‍ അറ്റന്‍ഡര്‍മാരെത്തി ഉടന്‍ തന്നെ വെള്ളം തുടച്ചു നീക്കുന്ന സാഹചര്യമാണ്. നാളെ പുലര്‍ച്ചെ ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ട രോഗികളാണ് വാര്‍ഡിലുള്ളത്. എന്നാല്‍ ഇവരുടെ സുരക്ഷയ്ക്ക് യാതൊരുവിലയും മെഡിക്കല്‍ കോളേജ് അധികൃതര്‍ കല്‍പ്പിക്കുന്നില്ല എന്ന ആക്ഷേപവും ശക്തമാവുകയാണ്. കോട്ടയം ജില്ലയിലുള്ള രോഗികളെ ഡോക്ടര്‍മാരെത്തി  വീട്ടിലേക്ക് പറഞ്ഞയക്കുകയാണ്. ഇവരോട് നാളെ രാവിലെ ആന്‍ജിയോപ്ലാസ്റ്റിക്കായി  എത്തണമെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞിരിക്കുന്നത്. അതേ സമയം മറ്റ് ജില്ലയില്‍ നിന്നെത്തിയ രോഗികളുടെ അവസ്ഥയാണ് ദുരിതത്തിലായിരിക്കുന്നത്. ഇവര്‍ നനഞ്ഞൊലിക്കുന്ന ഈ വാര്‍ഡില്‍ കിടക്കേണ്ടുന്ന അവസ്ഥയിലാണ്.

Hot Topics

Related Articles