കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽ നിന്നും നവജാത ശിശുവിനെ മോഷ്ടിച്ചു; കുട്ടിയെ തട്ടിയെടുത്തത് നഴ്‌സിന്റെ വേഷമിട്ടെത്തിയ സ്ത്രീ

മെഡിക്കൽ കോളേജിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്തു. ഇടുക്കി സ്വദേശികളുടെ നവജാത ശിശുവിനെയാണ് നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ തട്ടിയെടുത്തത്. ആശുപത്രിയിലെ അതീവ സുരക്ഷിത മേഖലയായ ഗൈനക്കോളജി വാർഡിൽ ന്ിന്നും കുട്ടിയെ തട്ടിയെടുത്തത് ആശങ്കയ്ക്കും ഇടയാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ ഇടുക്കി സ്വദേശികളോട് കുട്ടിയെ ചികിത്സയ്ക്കായി ആവശ്യപ്പെടുകയായിരുന്നു. നഴ്‌സാണ് എന്ന ധാരണയിൽ കുട്ടിയെ ഇവർക്ക് മാതാപിതാക്കൾ കൈമാറി. കുറച്ചധികം സമയം കഴിഞ്ഞിട്ടും കുട്ടിയെയുമായി ഇവർ തിരികെ എത്താതെ വന്നതോടെയാണ് ബന്ധുക്കൾ നഴ്‌സിംങ് ജീവനക്കാരെ സമീപിച്ചത്.

എന്നാൽ, തങ്ങൾ ആരും തന്നെ കുട്ടിയെ ഏറ്റെടുക്കാൻ എത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചതോടെ ആശങ്കയായി. തുടർന്നു നടത്തിയ പരിശോധനയിലാണ് കുട്ടിയെ മോഷ്ടിച്ചെടുത്താണ് എന്നു കണ്ടെത്തിയത്. ഇതോടെ വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു. സംഭവം അറിഞ്ഞ് ഗാന്ധിനഗർ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ആശുപത്രിയിലും പരിസര പ്രദേശത്തും കുട്ടിയെ കണ്ടെത്തുന്നതിനായി തിരച്ചിലും ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇതുവരെയായും കുട്ടിയെയും തട്ടിക്കൊണ്ടു പോയ ആളെയും സംബന്ധിച്ചുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല.

വൈകിട്ട് മൂന്നു മണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. ഇവർ റോസ് കളർ ചുരിദാറാണ് ധരിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഒപ്പം എട്ടു വയസ് പ്രായമുള്ള ഒരു ആൺകുട്ടിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

Hot Topics

Related Articles