ഗാന്ധി നഗർ: മെഡിക്കൽ കോളജ് ഗൈനക്കോളജി പരിസരത്ത് നവജീവൻ നട്ടു വളർത്തുന്ന വിവിധതരം പഴ വർഗ്ഗതൈകൾ കായ്ച്ച് തുടങ്ങി.2004 ൽ വിവിധ സീനിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആരംഭിച്ച ക്ലിൻ ആന്റ് ക്ലീൻ പദ്ധതിയുടെ പേരിലാണ് നവജീവൻ ട്രസ്റ്റി പിയു തോമസ് മുൻകൈയ്യെടുത്ത് ഫല വർഗ്ഗതൈകൾ നട്ടു തുടങ്ങിയത്.പിന്നീട് സർവ്വീസിൽ നിന്നും വിരമിച്ച ഡോക്ടർമാർ നവജീവൻ്റെ പദ്ധതി മണ്ണിന്റെ മധുരം എന്ന പേരിൽ ഏറ്റെടുത്തു. പേര, വിവിധതരം മാവിൻ തൈകൾ, റംമ്പൂട്ടാൻ, ചാമ്പ, പ്ലാവ് തുടങ്ങിയ ബഢ് ചെയ്ത തൈകൾ മെഡിക്കൽ കോളേജ്, കുട്ടികളുടെ ആശുപത്രി, സമീപത്തെ സർക്കാർ സ്കൂളുകൾ എന്നിവിടങ്ങളിലെ വിജനമായ സ്ഥലങ്ങളിൽ നട്ടു പരിപാലിച്ചു വരികയായിരുന്നു. ഇവ കായ്ഫലങ്ങൾ തരുന്ന അവസ്ഥയിലാണിപ്പോൾ. ഗൈനക്കോളജി വിഭാഗത്തിൽ കായ്ച്ച വിവിധരം കായ്ഫലങ്ങൾ കാണുന്നതിനു വകുപ്പ് മേധാവി ഡോ ബീനാകുമാരിയും നവജീവൻ ട്രസ്റ്റി പി യു തോമസും ഇന്നലെ സ്ഥലത്തെത്തി. എല്ലാവർക്കും സന്തോഷം പകരുന്ന അനുഭവമാണിതെന്ന് പി യു തോമസ് പറഞ്ഞു.