യുവഡോക്ടറുടെ കൊലപാതകം; കോട്ടയം മെഡിക്കൽ കോളേജിൽ വിദ്യാര്‍ത്ഥികളും പിജി ഡോക്ടര്‍മാരും ചേർന്ന് പ്രതിഷേധ റാലി സംഘടിപ്പിച്ചു

കോട്ടയം : കൊല്‍ക്കത്തയില്‍ യുവഡോക്ടരുടെ ദാരുണ കൊലപാതകത്തില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പിജി, സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കി പ്രതിഷേധിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രതിഷേധത്തിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പിജി ഡോക്ടര്‍മാരും പങ്കെടുത്ത വന്‍ പ്രതിഷേധ റാലിയും യോഗവും നടന്നു. ഒപി, വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

Advertisements

അത്യാഹിത വിഭാഗങ്ങളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിരുന്നു. സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കുക, കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുക, കൊലപാതകത്തിന് ഉത്തരവാദികളായ അധികൃതര്‍ രാജി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. 100 കണക്കിന് പിജി ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാത്ഥികളും അണിനിരന്ന പ്രതിഷേധ റാലിയും നടന്നു. ഒപി വിഭാഗത്തിന്റെ പരിസരത്ത് നിന്നും ആരംഭിച്ച റാലി ഗാന്ധിനഗര്‍ ജംഗ്ഷന്‍ ചുറ്റി തിരികെ ഒപി വിഭാഗത്തിന് മുന്നിലെത്തി സമാപിച്ചു. കെഎംപിജിഎ, കെജിഎംസിറ്റിഎ, കെഎച്ച്എസ്എ, എംബിബിഎസ് സ്റ്റുഡന്റ്‌സ് യൂണിയന്‍, കെഡിസിപിജിഎ, ഡെന്റല്‍ എച്ച്എസ്എ, ഡെന്റല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്നിവയുടെ സംയുക്തഭാഭിമുഖ്യത്തിലായിരുന്നു പ്രതിഷേധ റാലി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റാലിയെ തുടര്‍ന്ന് ഒപി വിഭാഗത്തിന് മുന്നില്‍ പ്രതിഷേധ യോഗവും നടന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ എബി എബ്രഹാം ജോയി, ഡോ. ആദര്‍ശ് കെബി, ഡോ. ഇര്‍ഫാന്‍, ഡോ. ജെറിന്‍ ടൈറ്റസ്, ഡോ ബിന്ദു, ഡോ ജിനീഷ്, ഡോ ശരത്, ഡോ ആശിഷ്, ഡോ ജെസ്വിന്‍, ഡോ മേഖ എന്നിവര്‍ സംസാരിച്ചു.

Hot Topics

Related Articles