ഗാന്ധിനഗർ: യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ കോട്ടയം മെഡിക്കൽ കോളേജിലെ എച്ച്.ഡി.എസ്. ജീവനക്കാരെ സർവ്വീസ് അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്തുമെന്ന് കെ.പി.സി.സി.അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. എച്ച്.ഡി.എസ്. ജീവനക്കാരുടെ സേവന – വേതന വ്യവസ്ഥകൾ കാലാനുസൃതമായി പരിഷ്കരിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. ആശുപത്രി ജീവനക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള എച്ച്.ഡി.എസ് ഫണ്ട് മരാമത്ത് പണികൾക്കായി ഉപയോഗിക്കുന്നത് ജീവനക്കാരോടു ചെയ്യുന്ന ദ്രോഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കോട്ടയം മെഡിക്കൽ കോളേജ് എച്ച്.ഡി.എസ് എംപ്ലോയിസ് കോൺഗ്രസ്സ് ഐ.എൻ.റ്റി.യു.സി യുടെ 13-ാം വാർഷിക സമ്മേളനവും, യാത്ര അയപ്പ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശമ്പള പരിഷ്കരണത്തോടനുബന്ധിച്ച് വെട്ടി കുറച്ച വെയിറ്റേജ് പുന:സ്ഥാപിക്കണമെന്ന് സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന യുണിയൻ പ്രസിഡൻ്റ് തോമസ് കല്ലാടൻ അവശ്യപ്പെട്ടു.പി.യു.തോമസ്,എസ്.സുധാകരൻ നായർ, എസ്.രാജിവ്, കെ.ജി.ഹരിദാസ്, സാബു മാത്യു, പി.സി.അനിൽ, പി.രാജേഷ്, ജോൺസൺ.സി.ജോസഫ്, എബ്രാഹം പോത്തൻ, ബിജുമോൻ, ബിനു ജി.നായർ, സി ജോ ജോസഫ്, ദർശനി, മഞ്ജു തോമസ്, മനോജ്, ജോമോൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.