കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ തീപിടുത്തം. ആശുപത്രിയിലെ കാർഡിയോളജി വാർഡിലെ ജനറേറ്ററിനാണ് തീ പടർന്നു പിടിച്ചത്. പ്രദേശത്തു നിന്നു തീയും പുകയും ഉയരുന്നത് കണ്ട് രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസാണ് കോട്ടയം അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്. തുടർന്ന് കോട്ടയം യൂണിറ്റിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിലെ വാർഡിലെ ജനറേറ്ററിൽ നിന്നാണ് തീ പടർന്നു പിടിച്ചിരിക്കുന്നത്. തീ നീയന്ത്രണ വിധേയമാക്കാനുള്ള ശ്രമം അഗ്നിരക്ഷാ സേന ആരംഭിച്ചിട്ടുണ്ട്.
Advertisements