കോട്ടയം മെഡിക്കൽ കോളജിലെ പേ റോളിലില്ലാത്ത സ്റ്റാഫ് ; ആംബുലൻസ് എത്തും മുൻപെത്തുന്ന ജനപ്രതിനിധി ; സോഷ്യൽ മീഡിയയിൽ വൈറലായി മന്ത്രി വാസവനെപ്പറ്റിയുള്ള കുറിപ്പ്

കോട്ടയം : പാമ്പ് സ്നേഹി വാവാ സുരേഷിന് പാമ്പ് കടിയേറ്റതിന് പിന്നാലെ മന്ത്രി വി.എൻ വാസവൻ നടത്തിയ ഇടപെടലുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനിടെ വാവസുരേഷിനെ കോട്ടയം ഭാരത് ആശുപത്രിയിൽ എത്തിച്ചപ്പോൾ മുതൽ മുതൽ ഇന്ന് സുരേഷിന്റെ സ്ഥിതി ആശാവഹമായത് വരെയുള്ള കാര്യങ്ങളിൽ മന്ത്രി വി എൻ വാസവൻ നടത്തിയ ഇടപെടലുകളും മാധ്യമങ്ങളിൽ വന്നതാണ്. ഏറ്റവും ഒടുവിലുണ്ടായ വാവസുരേഷിനെ പാമ്പ് കടിച്ച സംഭവത്തിൽ പോലും ഒരു മന്ത്രി വാസവൻ നടത്തിയ ഇടപെടലിനെ പ്രകീർത്തിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പ് വൈറലായിരിക്കുകയാണ്. കുറിപ്പ് വായിക്കാം.

Advertisements

എവിടെയെങ്കിലും ഒരത്യാഹിതമുണ്ടായാൽ ആംബുലൻസ് എത്തും മുമ്പേ
സ. വാസവൻ ചേട്ടൻ എത്തുമെന്നും,
കോട്ടയം മെഡിക്കൽ കോളജിലെ
പേ റോളിലില്ലാത്ത സ്റ്റാഫാണെന്നും ദോഷൈക ദൃക്കുകൾ
പണ്ടേ ആരോപിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആ ആരോപണം കൂടി വിശ്വസിച്ചും
മുഖവിലക്കെടുത്തുമാണു്, ഏറ്റുമാനൂരുകാർ
സഖാവിനെ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചതും, പാർട്ടിയും മുന്നണിയും
സഖാവിനെ മന്ത്രിയാക്കിയതും

സഖാവിനെതിരേ ഉന്നയിച്ച ആരോപണങ്ങൾ
പ്രത്യക്ഷരം ശരിയായിരുന്നുവെന്നു്, ശ്രീ. വാവ സുരേഷിനു സർപ്പദംശനമേറ്റതിനെ തുടർന്നുള്ള സംഭവവികാസങ്ങളും
സ. വാസവൻ ചേട്ടൻ്റെ ഇടപെടലുകളും സംശയലേശമെന്യേ തെളിയിച്ചിരിക്കുന്നു.
പ്രിയപ്പെട്ട സഖാവിന്
അഭിനന്ദനങ്ങൾ….!!!

Hot Topics

Related Articles