കോട്ടയം : കുടുംബശ്രീ കഫേയിൽ നിന്നും കുടിച്ച ചായയിൽ വിഷാംശം. പരാതിയുമായി ഇടുക്കി സ്വദേശി. കോട്ടയം മെഡിക്കൽ കോളേജിന് സമീപമുള്ള കുടുംബശ്രീ കഫേയിൽ നിന്നും ചായ കുടിച്ച ജോർജ് മത്തായിയെയാണ് അസ്വസ്തകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടുംബശ്രീ കഫേയിൽ നിന്നും ചായ കുടിച്ച ഇയാൾ ഛർദ്ദിക്കുകയും തുടർന്ന് അസ്വസ്തതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും മായിരുന്നു. തുടർന്ന് ആശുപത്രിയിൽ നടന്ന പരിശോധനയിൽ ചായയിൽ വിഷാംശം കലർന്നിട്ടുള്ളതായി കണ്ടെത്തി.
ഫെബ്രുവരി 7 ന് ആണ് ജോർജ് മത്തായിയും ഭാര്യ ലീലാമ്മ ജോർജും ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയത്. ഭാര്യയുടെ വാൽവ് മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ ഇരുവരും കാർഡിയോളജി വകുപ്പിന് സമീപമുള്ള കുടുംബ ശ്രീ കഫേയിൽ നിന്നും ചായ കുടിക്കുകയായിരുന്നു. രുചി വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്ന് ജോർജ് രോഗിയായ ഭാര്യയ്ക്ക് ചായ നൽകിയിരുന്നില്ല. തുടർന്ന് ജോർജിന് ഛർദ്ദിയും മറ്റ് അസ്വസ്തതകളും അനുഭവപ്പെടുകയായിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഇയാൾ മെഡിക്കൽ കോളേജ് സുപ്രണ്ടിനും അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറിനും പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ കോപ്പി ജാഗ്രത ന്യൂസിന് ലഭിച്ചു.