ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ രണ്ടാമത്തെ ദ്രവഓക്സിജൻ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകുന്നതോടെ ഇനി മുതൽ ഓക്സിജൻ ക്ഷാമം ഉണ്ടാകില്ല. നിലവിൽ ഒരു ദ്രവ ഓക്സിജൻ പ്ലാൻറാണ് ഉള്ളത്.പൊടിപാറ ബിൽഡിംഗിനു സമീപമാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്.ഈ പ്ലാന്റിൽ ദ്രവ ഓക്സിജൻ നിറച്ചാണ് ഓപ്പറേഷൻ തിയേറ്ററിലേയ്ക്കും ഐ സി യു എന്നിവിടങ്ങളിലേയ്ക്കും മറ്റും എത്തിക്കുന്നത്. സ്വകാര്യ ഏജൻസിയുടെ മേൽനോട്ടത്തിലാണ് ഈ പ്ലാന്റ് സ്ഥാപിച്ചത്.തുടർന്ന് മേൽനോട്ടവും അറ്റകുറ്റപ്പണികളുമെല്ലാം ഇവർ തന്നെയാണ് ചെയ്യുന്നത്.
എന്നാൽ രണ്ടാമത്തെ പ്ലാന്റ് സർക്കാർ നേരിട്ടാണ് നിർമ്മിക്കുന്നത്. നാഷനൽ ഹെൽത്ത് മിഷന്റെ സഹകരണത്തോടെ കേരള മെഡിക്കൽ സർവ്വീസ് കമ്പനി 10 കിലോമീറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണ് നിർമ്മിക്കുന്നത്. കൂടാതെ കോവിഡ് കാലത്ത് പ്രധാനമന്ത്രിയുടെ പദ്ധതിയിൽ പെടുത്തി രണ്ടു കോടി രൂപ ചെലവിൽ അന്തരീക്ഷവായുവിൽ നിന്ന് ഓക്സിജൻ ഉല്പാദിപ്പിക്കുന്ന പ്ലാന്റും മെഡി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന് സമീപം നിർമ്മിച്ചിരുന്നു. ഇതിൽ നിന്നുള്ള ഓക്സിജൻ അത്യാഹിത വിഭാഗത്തിലേയ്ക്കും, കൊറോണ വാർഡ് തുടങ്ങിയ അനുബന്ധ വാർഡുകളിലേയ്കുമാണ് നല്കി വരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
5000 ചതുരശ്ര അടി വിസ്തീർണ്ണവും രണ്ടു നില കെട്ടിടത്തിന്റെ ഉയരവുമുള്ളതാണ് ഈ പ്ലാന്റ്. രണ്ടാമത്തെ ദ്രവ ഓക്സിജൻ പ്ലാന്റ് സി ടൂ ബ്ലോക്കിന്സമീപമാണ് പൂർത്തിയായി വരുന്നത്. ഓക്സിജൻ രോഗികളുടെ കിടക്കയ്ക്കു സമീപം വരെ എത്തിക്കാൻ കഴിയുന്ന രീതിയിൽ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്.ഇതുകൂടി പൂർത്തിയായാൽ ടാങ്കിൽ ഓക്സിജൻ നിറച്ച് വിതരണം തുടങ്ങും.ഇതോടെ യാതൊരു തടസ്സവും കൂടാതെ ആവശ്യത്തിന് ഓക്സിജൻ രോഗികൾക്ക് ലഭ്യമാകും.