കോട്ടയം കെ.കെ റോഡിൽ മണർകാട് ഐരാറ്റുനടയിൽ വാഹനാപകടം: സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; ലോഡുമായി എത്തിയ ലോറി മറിഞ്ഞു; കെ.കെ റോഡിൽ ഗതാഗതം തടസപ്പെട്ടു; വീഡിയോ കാണാം

മണർകാട് ഐരാറ്റുനടയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

മണർകാട്: കെ.കെ റോഡിൽ മണർകാട് ഐരാറ്റുനടയിൽ അമിതവേഗത്തിലെത്തി നിയന്ത്രണം വിട്ട സ്വകാര്യ ബസ് ലോറിയിൽ ഇടിച്ച്, ലോറി മഞ്ഞു. അപകടത്തിൽ ബസ് യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ബസ് ഇടിച്ച് ലോറി റോഡിൽ മറിഞ്ഞു. ഇതോടെ കെ.കെ റോഡിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കും ഉണ്ടായി. അപകടത്തിൽ പരിക്കേറ്റ പിക്കപ്പ് വാനിലുണ്ടായിരുന്ന ജീവനക്കാരൻ സുരേഷിനെ മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഒൻപതേകാലോടെ മണർകാട് ഐരാറ്റുനടയ്ക്കു സമീപമായിരുന്നു അപകടം.

Advertisements

കോട്ടയം ഭാഗത്തു നിന്നും എരുമേലി ഭാഗത്തേയ്ക്കു പോകുകയായിരുന്നു കോട്ടയം – എരുമേലി റൂട്ടിൽ പൈലിത്താനം സെന്റ് മേരീസ് മരിയ ബസാണ് അപകടത്തിൽപ്പെട്ടത്. മണർകാട് ഐരാറ്റുനടയിലെ അപകട വളവിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ലോഡുമായി എത്തിയ ലോറിയുടെ മധ്യഭാഗത്ത് ഇടിക്കുകയായിരുന്നു. മുന്നിൽ പോയ ബൈക്ക് യാത്രക്കാർ ഫോൺ ചെയ്യാനായി റോഡരികിലേയ്ക്ക് ബൈക്ക് ഒതുക്കി. ഇതേ തുടർന്നു ഇവർക്കു പിന്നിലുണ്ടായിരുന്ന കാർ പെട്ടന്ന് ബ്രേക്ക് ചെയ്തു. ഈ കാറിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് ലോറിയുടെ മധ്യഭാഗത്ത് ഇടിച്ചതെന്നു ഡ്രൈവർ പൊലീസിനു മൊഴി നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടിയുടെ ആഘാതത്തിൽ ലോറി റോഡിൽ മറിഞ്ഞു. ഈ സമയത്താണ് ഡ്രൈവർക്കൊപ്പമുണ്ടായിരുന്ന സഹായിക്ക് തലയ്ക്കു പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ഇയാളെ മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റയാളുടെ നില ഗുരുതരമല്ല. പാലായിൽ നിന്നും പൂവൻതുരുത്തിലേയ്ക്കു കണ്ടെയ്‌നറുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തെ തുടർന്നു ലോറിയും, ബസും റോഡിൽ കിടക്കുന്നതിനാൽ കെ.കെ. റോഡിൽ ഗതാഗതക്കുരുക്കും അതിരൂക്ഷമായിട്ടുണ്ട്. ക്രെയിൻ എത്തിയ ശേഷം മാത്രമേ വാഹനങ്ങൾ നീക്കം ചെയ്യാൻ സാധിക്കൂ. സംഭവമറിഞ്ഞ് മണർകാട് പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles