കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പി.ജി വിദ്യാർത്ഥിയ്ക്ക് നേരെ മാനസിക പീഡനവും അതിക്രമവും; പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്ത് ഫോറൻസിക് വിഭാഗം മേധാവിയായ വനിതാ ഡോക്ടർ; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ വന്നതോടെ ആത്മഹത്യാ ഭീഷണി മുഴക്കി പി.ജി വിദ്യാർത്ഥി; മാപ്പ് പറഞ്ഞ് തലയൂരാൻ ഫോറൻസി വിഭാഗം മേധാവി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പി.ജി വിദ്യാർത്ഥിയെ വകുപ്പ് മേധാവി മാനസികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തതായി പരാതി. സംഭവം വിവാദമാകുകയും പി.ജി വിദ്യാർത്ഥി ആത്മഹത്യ ചെയ്യുമെന്നു ഫെയ്‌സ്ബുക്ക് പോസ്റ്റിടുകയും ചെയ്തതോടെ മാപ്പ് പറഞ്ഞ് തലയൂരാനാണ് ഇപ്പോൾ വകുപ്പ് മേധാവിയുടെ ശ്രമം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ.ലിസാ ജോണാണ് ആരോപണത്തിൽപ്പെട്ടിരിക്കുന്നത്.

Advertisements

കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ശാരീരികമായി ആക്രമിക്കുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി പരാതി ഉയർന്നിരിക്കുന്നത്. രണ്ടാഴ്ച മുൻപ് ഡോ.വനന്ദനാദാസ് അനുസ്മരണ യോഗത്തിലാണ് പി.ജി വിദ്യാർത്ഥിയായ യുവാവ് തനിക്ക് നേരിട്ട പീഡനങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന്, ഇദ്ദേഹം മെഡിക്കൽ കോളേജ് പ്രൻസപ്പളിനും പരാതി പരിഹാര സമിതിയ്ക്കും പരാതി നൽകി. എന്നാൽ, ഈ പരാതിയിൽ നടപടിയെടുക്കാൻ അധികൃതർ തയ്യാറായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, ഈ പരാതിയിൽ മെഡിക്കൽ കോളേജ് അധികൃതർ യാതൊരു നടപടിയെടുത്തില്ല. ഇതേ തുടർന്ന് പീഡനത്തിന് ഇരയായ വിദ്യാർത്ഥി ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു. പോസ്റ്റിട്ടതിനു പിന്നാലെ ആരോഗ്യമന്ത്രിയുടെ ഓഫിസ് രംഗത്ത് എത്തി. തുടർന്ന്, വിഷയത്തിൽ ഇടപെട്ട ആരോഗ്യമന്ത്രിയുടെ ഓഫിസ് മെഡിക്കൽ കോളേജ് ആശുപത്രിയോട് വിശദീകരണം തേടി. തുടർന്ന്, സൂപ്രണ്ടും അച്ചടക്കസമിതിയും യോഗം വിളിച്ചു ചേർക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അച്ചടക്കസമിതിയ്ക്കു മുന്നിൽ വകുപ്പ് മേധാവി മാപ്പു പറഞ്ഞു. ഇതോടെയാണ് വിഷയത്തിന് താല്കാലിക വിരാമമായത്.

Hot Topics

Related Articles