കോൺക്രീറ്റ് മിക്‌സർ നന്നാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപയും വാഹനത്തിന്റെ എൻജിനും തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ; അറസ്റ്റിലായത് തമിഴ്‌നാട് സ്വദേശി

കോട്ടയം: കോൺക്രീറ്റ് മിക്‌സർ നന്നാക്കിത്തരാമെന്നു വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷത്തോളം രൂപയും വാഹനത്തിന്റെ എൻജിനും തട്ടിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതി അറസ്റ്റിൽ. തമിഴ്‌നാട്, ശിവഗംഗ ഡിസ്ട്രിക്ട്, തിരുപ്പത്തൂർ, സിങ്കംപുന്നരി സ്വദേശി ഏറണിയൻ മകൻ സൗന്ദരരാജനെ(38)യാണ് കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisements

പാലാ പുലിയന്നൂർ സ്വദേശിയായ ജോമോന്റെ ഉടമസ്ഥതയിലുള്ള കോൺക്രീറ്റ് മിക്‌സർ വാഹനം നന്നാക്കി തരാമെന്ന് വാഗ്ദാനം ചെയ്താണ് വാഹനത്തിന്റെ എൻജിനും രണ്ടര ലക്ഷത്തോളം രൂപയും പ്രതി തട്ടിയെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജോമോന്റെ ഉടമസ്ഥതയിലുള്ള കോൺക്രീറ്റ് മിക്‌സർ വാഹനം കേടായതിനെ തുടർന്ന് നന്നാക്കുന്നതിനായാണ് ജോമോൻ സുഹൃത്തുവഴി പ്രതിയെ പരിചയപ്പെട്ടത്. ഇയാൾ സ്ഥലത്തെത്തി വാഹനത്തിന്റെ എൻജിനും അനുബന്ധ സാധനങ്ങളും അഴിച്ച് വയ്ക്കുകയും സൗന്ദരരാജന്റെ ആവശ്യപ്രകാരം അഴിച്ചുവെച്ച 15 ലക്ഷം രൂപ വിലവരുന്ന എൻജിൻ കൊറിയർ മുഖാന്തരം സേലത്തിന് അയച്ചു കൊടുക്കുകയും ചെയ്തു.

സ്‌പെയർപാർട്‌സ് വാങ്ങുന്നതിനും പണിക്കൂലിയും കൊറിയർ ചാർജും മറ്റുമായി 2025 ഏപ്രിൽ മെയ് മാസങ്ങളിലായി 268095/ രൂപ പലപ്പോഴായി സൗന്ദരരാജന് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ പണവും വാഹനത്തിൻറെ എൻജിനും തിരിച്ചു കൊടുക്കാതെയും വാഹനത്തിന്റെ കേടുപാടുകൾ തീർത്തു കൊടുക്കാതെയും ഇയാൾ വാഹനഉടമയെ കബളിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് കിടങ്ങൂർ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles