കോട്ടയം: ബുധനാഴ്ച അർദ്ധരാത്രിയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്്‌ക്കെത്തിയ പേ വിഷബാധയമായി രക്ഷപെട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. കുടമാളൂരിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. കുടമാളൂർ സ്‌കൂളിനു സമീപത്തെ മൈതാനത്ത് ഒളിച്ചിരുന്ന ഇയാളെ അഗ്നിരക്ഷാ സേനയും, പൊലീസും, ആരോഗ്യ വകുപ്പ് അധികൃതരും ചേർന്നാണ് പിടികൂടിയത്. കുടമാളൂർ സ്‌കൂളിനു സമീപത്തെ മൈതാനത്ത് ഇയാളെ കണ്ടാതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയ സംഘം ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്്ക്കു കൊണ്ടു പോയിട്ടുണ്ട്.
ഇതോടെ സംഭവത്തിൽ ആശങ്ക ഒഴിഞ്ഞിട്ടുണ്ട്. ബുധനാഴ്ച രാത്രിയിലാണ് പേവിഷബാധ സ്ഥിരീകരിച്ച അന്യസംസ്ഥാനക്കാരനായ യുവാവും സുഹൃത്തുക്കളും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കടന്നത്. രാത്രി 12.30 നാണ് സംഭവം. നേരത്തെ നായുടെ ആക്രമണത്തിൽ പരിക്കേറ്റ ആസാം സ്വദേശിയായ ജീവൻ ബറുവ (39) യെയും സുഹൃത്തുകളേയും ആണ് കാണാതായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജീവൻ ബവുറ വിദഗ്ധ ചികിത്സക്കായാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. രാത്രി 10 മണിയോടെ അത്യാഹിത വിഭാഗത്തിൽ എത്തിയ ജീവന് തുടർന്നുള്ള പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
തുടർന്ന് സാംക്രമിക രോഗ വിഭാഗത്തിലേക്ക് മാറ്റിയ ഇയ്യാളും സുഹൃത്തുകളും അവിടെ നിന്നും കടന്നുകളയുകയായിരുന്നു. ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചതോടെയാണ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകിയത്. ഇതേ തുടർന്ന് കുടമാളൂർ ഭാഗത്ത് ഇയാളെ കണ്ട നാട്ടുകാരാണ് വിവരം അറിയിച്ചത്. തുടർന്നാണ് ഇയാളെ പിടികൂടിയത്.