കോട്ടയം നഗരസഭ വ്യാപാരികളോടുള്ള അനീതി തുടരുന്നു ;വ്യാപാരി വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക ;മർച്ചന്റ്സ് അസോസിയേഷൻ നഗരസഭാ മാർച്ച്

കോട്ടയം : വ്യാപാരി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മർച്ചന്റ്സ് അസോസിയേഷൻ നഗരസഭാ മാർച്ച് നടത്തി.വ്യാപാരി ഭവനിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി വ്യാപാരികൾ പങ്കെടുത്തു.

Advertisements

വ്യാപാരികൾക്ക് യഥാസമയം ലൈസൻസ് നൽകുക, കോടിമത പച്ചക്കറി മാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കുക തിരുനക്കരയിൽ നിന്നും ഒഴിപ്പിച്ച വ്യാപാരികളെ ഉടൻ പുനരധിവസിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാരുന്നു സമരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഹാജി എം.കെ ഖാദർ സമരം ഉദ്ഘാടനം ചെയ്തു. യാതൊരു രേഖകളും ഹാജരാക്കാതെ വ്യാപാരികൾക്ക് ലൈസൻസ് നൽകണമെന്ന കോടതി ഉത്തരവ് ഉണ്ടായിട്ടും നഗരസഭ അതിന് തയാറാകാത്തത് വ്യാപാരികളോടുള്ള അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു.

ജനറൽ സെക്രട്ടറി എ.കെ.എൻ.പണിക്കർ, സി.എ.ജോൺ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അരുൺ മർക്കോസ് എന്നിവരും പ്രതിഷേധത്തെ അഭിസംബോധന ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.