എം ജി സർവ്വകലാശാല വാർത്തകൾ അറിയാം

ഇന്നത്തെ പരീക്ഷകൾ മാറ്റി

Advertisements

 
ഇന്നും (മെയ് 27), മെയ് 30 നും നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്/ 2018, 2017 അഡ്മിഷനുകൾ – റീ-അപ്പിയറൻസ്), സൈബർ ഫോറൻസിക് (സി.ബി.സി.എസ്. -2019 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്) പരീക്ഷകൾ യഥാക്രമം ജൂൺ 10, 14 തീതതികളിലേക്ക് മാറ്റി.  പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരീക്ഷകൾ മാറ്റി

മെയ് 31 ന് തുടങ്ങാനിരുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ – സ്‌പെഷ്യൽ സപ്ലിമെന്ററി – പരാജയപ്പെട്ടവർക്ക്) ബിരുദ പരീക്ഷകൾ ജൂൺ രണ്ടിന് ആരംഭിക്കുന്ന വിധം പുനക്രമീകരിച്ചു.  പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

മെയ് 31 ന് തുടങ്ങാനിരുന്ന അഞ്ചാം സെമസ്റ്റർ ബി.എ. / ബി.കോം. (സി.ബി.സി.എസ്. – 2017, 2018 അഡ്മിഷനുകൾ – റീ-അപ്പിയറൻസ് – അഡീഷണൽ ഇലക്ടീവ് വിദ്യാർത്ഥികൾ – പ്രൈവറ്റ് രജിസ്‌ട്രേഷൻ) ബിരുദ പരീക്ഷകൾ ജൂൺ രണ്ടിന് ആരംഭിക്കുന്ന വിധം പുനക്രമീകരിച്ചു.  പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

വോക്ക്-ഇൻ ഇന്റർവ്യു

കോട്ടയം തലപ്പാടി, അന്തർ സർവ്വകലാശാല ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിൽ  മൾട്ടി ടാസ്‌കിംഗ് ഓഫീസറുടെ (എം.റ്റി.ഒ.) ഒരു ഒഴിവിലേക്ക് മൂന്ന് മാസത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് എം.ടെക്, എം.സി.എ., എം.എസ് സി. ഇൻഫർമേഷൻ ടെക്‌നോളജി / കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്കായി  വോക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സർക്കാർ ഓഫീസുകളിലോ, സർവ്വകലാശാലകളിലോ ഡി.ഡി.എഫ്.എസ്., ഇ-ഓഫീസ്, ഓഫീസ് ഓട്ടോമേഷൻ, ജി.എസ്.ടി., ഇ-ടെൻഡർ ജോലികൾ മൂന്ന് വർഷത്തിൽ കുറയാതെ ചെയ്തവരെയാണ് പരിഗണിക്കുക. കൂടാതെ പി.എഫ്.എം.എസ്. ൽ പ്രവർത്തന പരിചയമോ പരിശീലനമോ ലഭിച്ചിട്ടുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുo. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ ആറിന് (തിങ്കൾ) രാവിലെ  10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പുതുപ്പള്ളി, തലപ്പാടിയിലെ അന്തർ സർവ്വകലാശാല ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിൽ (ഐ.യു.സി.ബി.ആർ.) ഹാജരാകണം.  വിശദ വിവരങ്ങൾക്ക് ഫോൺ:  9495546818

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസ് 2021 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.പി.ഇ.എസ്. (റെഗുലർ / സപ്ലിമെന്ററി- ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് സ്‌പോർട്ട്‌സ് സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്., 2020-2022 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

2021 മാർച്ചിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്ററുകൾ എം.എ. ഇക്കണോമിക്‌സ് (2019
അഡ്മിഷൻ – പ്രൈവറ്റ്) / ഫിലോസഫി (പ്രൈവറ്റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും  സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജൂൺ എട്ട് വരെ ഓൺലൈനായി അപേക്ഷിക്കാം.

Hot Topics

Related Articles