കോട്ടയം: എം.സി സർവകലാശാലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ എൽ.സി തടഞ്ഞു വച്ചിരുന്ന എം.ബിഎ വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകൾ വിജിലൻസ് സംഘം കൈമാറി. പത്തനംതിട്ട സ്വദേശിയായ വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകളാണ് വിജിലൻസ് ഡിവൈ.എസ്.പി വിശ്വനാഥന്റെ പക്കൽ നിന്നും വിദ്യാർത്ഥിനിയുടെ ബന്ധു ഏറ്റുവാങ്ങിയത്. എൽസി അറസ്റ്റിലായി മൂന്നാം ദിവസം തന്നെ യൂണിവേഴ്‌സിറ്റിയിൽ നിന്നും സർട്ടിഫിക്കറ്റുകൾ കൈമാറിയിരുന്നു. എന്നാൽ, വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ എത്താൻ വൈകിയതിനാലാണ് സർട്ടിഫിക്കറ്റ് വിതരണവും വൈകിയത്.
തിങ്കളാഴ്ച കോട്ടയം വിജിലൻസ് ഓഫിസിൽ എത്തി പരാതിക്കാരിയുടെ ബന്ധു സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നിർദേശത്തെ തുടർന്നാണ് സർട്ടിഫിക്കറ്റുകൾ കൈാമാറിയത്. തനിക്ക് വിജിലൻസിന്റെ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് പരാതിക്കാരിയായ പെൺകുട്ടി അഭിപ്രായപ്പെട്ടു. പെൺകുട്ടിയായതിനാൽ നേരിട്ട് എത്താനാവാത്തതിനാലാണ് ബന്ധുവിനോട് സർട്ടിഫിക്കറ്റ് കൈപ്പറ്റാൻ ആവശ്യപ്പെട്ടതെന്നും പരാതിക്കാരി വിജിലൻസ് സംഘത്തോടെ പറഞ്ഞു. വളരെ മികച്ച പ്രതികരണമാണ് വിജിലൻസിന്റെ ഭാഗത്തു നിന്നു ലഭിച്ചതെന്നും ഇവർ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതിക്കാരിയ്ക്ക് അടിയന്തരമായി സർട്ടിഫിക്കറ്റ് നൽകണമെന്ന് വിജിലൻസ് സംഘം ആവശ്യപ്പെട്ടതിനെ തുടർന്നു എം.ജി സർവകലാശാല അടിയന്തിരമായി സർട്ടിഫിക്കറ്റുകൾ കൈമാറുകയായിരുന്നു. സർട്ടിഫിക്കറ്റ് എത്രയും കൈമാറണമെന്നാവശ്യപ്പെട്ട് വിജിലൻസ് സംഘം എം.ജി സർവകലാശാലയ്ക്കു കത്തു നൽകിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാല അധികൃതർ സർട്ടിഫിക്കറ്റ് കൈമാറുകയായിരുന്നു. പരാതിക്കാരിയുടെ സർട്ടിഫിക്കറ്റുകൾ വിജിലൻസ് യൂണിവേഴ്‌സിറ്റിയിൽ എത്തി വിജിലൻസ് സംഘം പരിശോധിച്ചിരുന്നു. കുട്ടി വിജയിച്ചതായി ഉറപ്പാക്കിയ വിജിലൻസ്, ഈ സർട്ടിഫിക്കറ്റുകൾ യൂണിവേഴ്‌സിറ്റിയിൽ എത്തി വാങ്ങി നൽകുകയായിരുന്നു. തുടർന്നാണ് കുട്ടിയുടെ ബന്ധുക്കൾക്കു സർട്ടിഫിക്കറ്റ് കൈമാറിയത്.
കഴിഞ്ഞ മാസം കോട്ടയം വിജിലൻസ് പിടികൂടിയ മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥൻ തടഞ്ഞു വച്ചിരുന്ന സർട്ടിഫിക്കറ്റുകൾ മൂന്നാം ദിവസം തന്നെ വിജിലൻസ് സംഘം കൈമാറിയിരുന്നു. ഇത് കൂടാതെ ഇടുക്കിയിൽ പട്ടിക ജാതി വികസന വകുപ്പിലെ ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്നു വൈകിയിരുന്ന വിദ്യാർത്ഥിയുടെ രണ്ടര ലക്ഷത്തോളം രൂപ തൊട്ടടുത്ത ദിവസം തന്നെ വിജിലൻസ് സംഘം വാങ്ങി നൽകിയിരുന്നു.