കടുത്തുരുത്തി: മാഞ്ഞൂർ മിൽക്കിൻ്റെ പുതിയ ഉൽപ്പന്നമായ മാഞ്ഞൂർ നെയ് യുടെ വിപണന ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി.നാളെ നിർവഹിക്കും. നാളെ രാവിലെ 10.30 ന് ഫാർമേഴ്‌സ് ഫെസിലിറ്റേഷൻ സെൻ്ററിൽ നടക്കുന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കോമളവല്ലി രവീന്ദ്രൻ അദ്യക്ഷത വഹിക്കും. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആദ്യവിൽപന നടത്തും.ചടങ്ങിൽ മികച്ച കർഷകരെ ആദരിക്കലും, സംഘത്തിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പും നൽകും. ക്ഷീര വികസന ഡയറക്ടർ സി.ആർ.ശാരദ, നിർമ്മല ജിമ്മി, ജോസ് പുത്തൻ കാല, ലൂക്കോസ് മാക്കിയിൽ, സംഘം പ്രസിഡൻ്റ് ജോസ് ജേക്കബ് കുടിലിൽ, വൈസ് പ്രസിഡൻ്റ് പൗളി ഗിർവ്വാസ്സിസ്, സെക്രട്ടറി സിബി തുടങ്ങിയവർ പ്രസംഗിക്കും.