കോട്ടയം: മൂലവട്ടത്ത് 14 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് പോക്സോ നിയമപ്രകാരം തടവ് ശിക്ഷ. നാട്ടകം, മൂലവട്ടം, മാടമ്പ്കാട്ടു ഭാഗത്ത് ചോതിനിവാസ് വീട്ടിൽ എം കെ സോമനെ (74)യാണ് കോടതി ശിക്ഷിച്ചത്. പ്രതിക്ക് 12 വർഷം തടവ് ശിക്ഷയും 40,000 രൂപ പിഴയും ചുമത്തി. പിഴ ഒടുക്കാൻ പ്രതി തയ്യാറായില്ലെങ്കിൽ 9 മാസം കൂടുതൽ തടവ് അധികമായി അനുഭവിക്കണം പിഴത്തുക ഈ കേസ്സിലേ അതിജീവിതക്ക് നൽകുവാൻ കോടതി വിധിച്ചു.
ചിങ്ങവനം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് പി.എസ് സൈമ ശിക്ഷ വിധിച്ചത്.
16 സാക്ഷികളും 25 പ്രമാണങ്ങളും കോടതിയിൽ സാക്ഷിയാക്കി. പ്രോസിക്ക്യൂഷനുവേണ്ടി പബ്ളിക്ക് പ്രോസിക്യൂട്ടർ പി.എസ് മനോജ് ഹാജരായി. പ്രോസിക്ക്യൂഷനെ അഡ്വ. തുഷാരാ പുരുഷൻ അസിസ്റ്റ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ കേസ്സിന്റെ അന്വേഷണത്തിന് മുഖ്യചുമതല വഹിച്ചിരുന്നത് ചിങ്ങവനം പോലീസ് സബ്ഇൻസ്പെക്ടറായിരുന്ന സജീർ ഇ.എം ആയിരുന്നു.