മൂലവട്ടത്ത് വാഹനങ്ങളുടെ കൂട്ടയിടി; കോട്ടയം മൂലവട്ടത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും സ്‌കൂട്ടറിലും ഇടിച്ചു; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു

മൂലവട്ടത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

Advertisements

മൂലവട്ടം: കോട്ടയം മൂലവട്ടത്ത് വാഹനങ്ങളുടെ കൂട്ടിയിടി. നിയന്ത്രണം വിട്ട കാർ രണ്ടു വാഹനങ്ങളിലാണ് ഇടിച്ചത്. ഓട്ടോറിക്ഷയിലും സ്‌കൂട്ടറിലും കാറിടിച്ചെങ്കിലും അപകടം ഒഴിവായി. ബുധനാഴ്ച ഉച്ചയ്ക്ക് 11.45 നായിരുന്നു അപകടം. മൂലവട്ടം കുറുപ്പൻപടി ജംഗ്ഷനിലാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂലവട്ടം ദിവാൻകവല ഭാഗത്തു നിന്നും എത്തിയ കാർ, കുറുപ്പൻപടി ജംഗ്ഷനിൽ വച്ച് വട്ടം തിരിക്കുകയായിരുന്നു. ഇതിനിടെ എതിർദിശയിൽ നിന്നും എത്തിയ ഓട്ടോറിക്ഷയിൽ കാറിടിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പിന്നാലെ എത്തിയ സ്‌കൂട്ടറിലും ഇടിച്ചു. സ്‌കൂട്ടർ യാത്രക്കാരായ അച്ഛനും മകനും റോഡിൽ വീണു. എന്നാൽ, ഇവർക്ക് പരിക്കില്ല. അപകടത്തെ തുടർന്നു പത്തു മിനിറ്റോളം കുറുപ്പൻപടി ജംഗ്ഷനിൽ ഗതാഗതവും തടസപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.