കോട്ടയം: മാസങ്ങൾ നീണ്ട യാത്രാ ദുരിതത്തിന് പരിഹരമാകുന്നു.കോട്ടയം മൂലേടം ഗസ്റ്റ് ഹൗസ് റോഡിന്റെ നിർമ്മാണത്തിനുള്ള ഭരണാനുമതി ലഭിച്ചു. കോട്ടയം എം. സി. റോഡിൽ നിന്നുള്ള മൂലേടം മേൽപ്പാലം -ഗസ്റ്റ് ഹൗസ് റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് നാളുകളായി.
Advertisements
വളെരയധികം യാത്രാദുരിതമാണ് ജനങ്ങൾ അനു ഭവിച്ചുകൊണ്ടിരുന്നത്. പല തവണ സമരം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ഈ റോഡിന്റെ നിർമ്മാണത്തിനുള്ള സാങ്കേതിക അനുമതി ലഭിച്ചതായി തിരുവഞ്ചൂർ രാധാകൃ ഷ്ണൻ എം. എൽ. എ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻതന്നെ പണി ആരംഭിച്ചേക്കും.