കോട്ടയം മൂലവട്ടത്ത് അർദ്ധരാത്രിയിൽ ട്രെയിനിടിച്ച് പരിക്കേറ്റു ചികിത്സയിലിരുന്നയാൾ മരിച്ചു; മരിച്ചത് തിരുവനന്തപുരം സ്വദേശി; മണിപ്പുഴയിലെ ലുലുമോൾ നിർമ്മാണത്തിനായി എത്തിയ ജീവനക്കാരനെന്നു പൊലീസ്

മെഡിക്കൽ കോളേജിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം: മൂലവട്ടത്ത് റെയിൽവേ ട്രാക്കിൽ ട്രെയിനിടിച്ചു പരിക്കേറ്റയാൾ മരിച്ചു. മണിപ്പുഴയിലെ ലുലുമോൾ നിർമ്മാണത്തിനായി എത്തിയ തിരുവനന്തപുരം കല്ലറ സ്വദേശി അനീഷാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ബന്ധുക്കൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു. മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞായറാഴ്ച രാത്രി 9.30 ഓടെയാണ് മൂലവട്ടം മേൽപ്പാലത്തിനു ചുവട്ടിൽ, റെയിൽവേ ഗേറ്റിനു സമീപത്തായി അജ്ഞാതനെ ട്രെയിൻ തട്ടിയത്. ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ അഭയ ആംബുലൻസ് സർവീസിന്റെ ആംബുലൻസിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

റെയിൽവേ ഗേറ്റ് ഭാഗം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി ഇദ്ദേഹം ട്രാക്കിന് അരികിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു. ഇദേഹത്തിന് അനക്കമുണ്ടെന്ന് കണ്ടതോടെ നാട്ടുകാർ വിവരം ചിങ്ങവനം പൊലീസിലും അഗ്‌നിരക്ഷാ സേനയിലും അറിയിച്ചു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് അഭയ ആംബുലൻസ് സർവീസിൽ നിന്നും, ആംബുലൻസ് എത്തുകയായിരുന്നു. ഈ ആംബുലൻസിലാണ് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

തലയിലും നെഞ്ചിലും ഇദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിന്റെ കാൽപ്പത്തി മുറിഞ്ഞു നീങ്ങിയിരുന്നു. ഇതേ തുടർന്നാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഹത്തിൽ പ്രവേശിപ്പിച്ചത്. ബോധമുണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിന് അമിത രക്തസ്രാവമുണ്ടായത് സ്ഥിതി ഗുരുതരമാക്കി. തിങ്കളാഴ്ച ഉച്ചയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് തിരുവനന്തപുരം സ്വദേശിയാണ് എന്നു തിരിച്ചറിഞ്ഞത്. മണിപ്പുഴയിലെ ലുലുമോൾ നിർമ്മാണത്തിനായാണ് ഇദ്ദേഹം സ്ഥലത്ത് എത്തിയത്. മൂലവട്ടം ഭാഗത്ത് എത്തിയ ശേഷം റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിട്ടുണ്ട്. പോസ്റ്റ്മാർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.

Hot Topics

Related Articles