കോട്ടയം മൂലവട്ടം കുന്നമ്പള്ളി ഭാഗത്ത് നിർമ്മാണത്തിലിരുന്ന വില്ലാ പ്രോജക്ടിന്റെ മതിലിടിഞ്ഞു വീണു; പ്രളയ സമാനമായ രീതിയിൽ ചെളിയിൽ മുങ്ങി രണ്ട് വീടുകൾ; മതിലിടിഞ്ഞു വീണത് കനത്ത മഴയിൽ ; വീഡിയോ കാണാം

കോട്ടയം: മൂലവട്ടം കുന്നമ്പള്ളി ഭാഗത്ത് കനത്ത മഴയിൽ നിർമ്മാണത്തിലിരുന്ന വില്ലാ പ്രോജക്ടിന്റെ മതിലിടിഞ്ഞു വീണ് കനത്ത നാശനഷ്ടം. പ്രളയ സമാനമായ സാഹചര്യത്തിൽ രണ്ടു വീടുകൾ പൂർണമായും വെള്ളത്തിൽ മുങ്ങി. രണ്ടു വീടുകൾക്കുള്ളിലും ചെളിയും മണ്ണും നിറഞ്ഞു. വ്യാഴാഴ്ച വൈകിട്ടുണ്ടായ കനത്ത മഴയിലാണ് മൂലവട്ടം കുന്നമ്പള്ളി പ്രദേശത്ത് നിർമ്മാണത്തിലിരുന്ന വില്ലാ പ്രോജക്ടർ തകർന്ന് വീടുകൾക്കുള്ളിൽ ചെളിയും മണ്ണും നിറഞ്ഞത്.

Advertisements

കുന്നമ്പള്ളി പാലയ്ക്കൽ സജി , ചാത്തനാട്ട് സുനിൽ എന്നിവരുടെ വീടുകൾക്കുള്ളിലായാണ് ചെളിയും മണ്ണും വെള്ളവും നിറഞ്ഞത്. വൈകുന്നേരത്തോടെയുണ്ടായ കനത്ത മഴയിൽ ഈ വീടുകളുടെ മുന്നിലുള്ള വില്ലാ പ്രോജക്ടിന്റെ മതിൽ പൂർണമായും തകരുകയായിരുന്നു. തുടർന്ന്, വില്ലാ പ്രോജക്ട് അധികൃതർ ജെസിബി ഉപയോഗിച്ചു തൊഴിലാളികളെ അയച്ചു വീടുകൾ വൃത്തിയാക്കി നൽകുന്ന പ്രവർത്തനങ്ങൾ നടത്തി. എന്നാൽ, കനത്ത മഴ തുടരുന്നതിനാൽ വീടുകൾക്കുള്ളിൽ വെള്ളവും ചെളിയും നിറഞ്ഞിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഴ തുടരുന്നതിനാൽ മതിൽ ഇടിയാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ നാട്ടുകാർ അടക്കമുള്ളവർ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. വിവരം അറിഞ്ഞ് പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോണും, ഡിവൈഎഫ്‌ഐ പ്രവർത്തകരും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ രാത്രി വൈകിയും വീട് ശുചീകരണം നടക്കുകയാണ്.

Hot Topics

Related Articles