കോട്ടയം: കോട്ടയം നഗസഭയുടെ പ്രധാന ഓഫിസിനുള്ളിൽ സീലിംങ് അടർന്ന് വീണ് അപകടം. നഗരസഭയുടെ പ്രധാന ഓഫിസിനുള്ളിലെ സീലിംങാണ് അടർന്നു വീണത്. ഭാഗ്യം കൊണ്ടു മാത്രമാണ് അപകടം ഒഴിവായത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. കോട്ടയം നഗരസഭയുടെ ഡെപ്യൂട്ടി സെക്രട്ടറി ശിവദാസന്റെ മുറിയിലെ സീലിംങാണ് അടർന്നു വീണത്. ഇദ്ദേഹം സെക്രട്ടറിയുടെ മുറിയിലേയ്ക്കു പോയ സമയത്താണ് സീലിംങ് അടർന്നു വീണ് അപകടം ഉണ്ടായത്. ഡെപ്യൂട്ടി സെക്രട്ടറി സീറ്റിലില്ലായിരുന്നതിനാൽ വൻ അപകടം ഒഴിവായി. നേരത്തെ കുമാരനല്ലൂർ സോണൽ ഓഫിസിലും സമാന രീതിയിൽ ഓഫീസ് സീലിംങ് അടർന്നു വീണ് അപകടം ഉണ്ടായിരുന്നു. നഗരസഭ ഓഫിസുകളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയരുന്നുണ്ടെന്നും അറ്റകുറ്റപണികൾ കൃത്യമായി നടത്താത്തത് നഗരസഭ ഭരണാധികാരികളുടെ വീഴ്ചയാണ് എന്നും നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ ആരോപിച്ചു.

