കോട്ടയം നഗരസഭ കൗൺസിലർ ഷീനാ ബിനു കുടുംബത്തെ കേസിൽ കുടുക്കി കെട്ടി പൊക്കിയ ഹോട്ടൽ ഇടിഞ്ഞു വീണു : ഒറ്റമഴയിൽ ഇടിഞ്ഞ് വീണത് ടാർ പോളിൻ കെട്ടി ഉയർത്തിയ ഹോട്ടൽ : കൗൺസിലർ ഹോട്ടൽ കെട്ടി ഉയർത്തിയത് നാട്ടുകാരുടെ ജീവന് പുല്ലു വില കൽപ്പിച്ചോ ? ഒഴിവായത് വൻ ദുരന്തം ; ഹോട്ടൽ ഇടിഞ്ഞു വീണ സ്ഥലത്ത് കൊടികുത്തി ഡിവൈഎഫ്ഐ; വീഡിയോ കാണാം 

കോട്ടയം : മുലവട്ടം 31 ആം വാർഡിൽ മൂലവട്ടം – ഗസ്റ്റ് ഹൗസിൽ റോഡിൽ നഗരസഭ കൗൺസിലർ ഷീനാ ബിനുവും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച ഹോട്ടൽ കനത്ത മഴയിൽ ഇടിഞ്ഞ് വീണു. മൂലവട്ടത്തെ വിധവയായ വീട്ടമ്മയുടെ വീട്ടുമുറ്റത്ത് സ്ഥാപിച്ച ഹോട്ടലാണ് കാറ്റിലും മഴയിലും ഇടിഞ്ഞു വീണത്. ഇതിനിടെ ഇവിടെ പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഹോട്ടലിരുന്ന സ്ഥലത്ത് കൊടികുത്തി പ്രതിഷേധം പ്രകടിപ്പിച്ചു. 

Advertisements

തിങ്കളാഴ്ച ഉച്ചയോടെയാണ് മൂലവട്ടം – നാട്ടകം ഗസ്റ്റ് ഹൌസ് റോഡിലെ ഹോട്ടൽ നിലംപൊത്തിയത്. കനത്ത കാറ്റിലും മഴയിലും ഹോട്ടലിൻ്റെ മേൽക്കൂര അടക്കം ഇടിഞ്ഞ് താഴെ വീഴുകയായിരുന്നു. ഉച്ച സമയത്താണ് ഇവിടെ അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഹോട്ടലിൻ്റെ അടുക്കള ഭാഗം തകർന്നതിനാൽ തിങ്കളാഴ്ച ഹോട്ടൽ തുറന്ന് പ്രവർത്തിച്ചിരുന്നില്ല. ഹോട്ടൽ തുറന്ന് പ്രവർത്തിക്കുന്ന സമയങ്ങളിൽ ഉച്ചയ്ക്ക് നിരവധി ആളുകളാണ് ഈ ഹോട്ടലിൽ എത്തിയിരുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, തിങ്കളാഴ്ച ഹോട്ടൽ പ്രവർത്തിക്കാതിരുന്നത് ഭാഗ്യമായി മാറി. ഇല്ലായിരുന്നെങ്കിൽ നിരവധി ആളുകളെ ജീവനെ തന്നെ ഇത് ബാധിച്ചേനെ. മുളങ്കമ്പും കാറ്റാടിക്കമ്പും അടക്കമുള്ളവ മാത്രം സ്ഥാപിച്ചാണ് ഈ ഹോട്ടൽ നിർമ്മിച്ചിരുന്നത്. ശക്തമായ കാറ്റടിച്ചതോടെ ഇത് താഴെ വീഴുകയായിരുന്നു. ഇത്തരത്തിൽ യാതൊരു സുരക്ഷയുമില്ലാതിരുന്ന ഹോട്ടലിനുള്ളിലാണ് കൌൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാരെ കയറ്റിയിരുത്തി ഭക്ഷണം നൽകിയിരുന്നതെന്നാണ് വ്യക്തമാകുന്നത്. ഇത്തരത്തിൽ നഗ്നമായ നിയമലംഘനം തന്നെയാണ് കൌൺസിലർ നടത്തിയിരുന്നത്. ഗുരുതരമായ നിയമലംഘനം നടത്തിയ കൌൺസിലർക്ക് എതിരെ കേസെടുക്കുകയാണ് യഥാർത്ഥത്തിൽ വേണ്ടത്. 

ഇതിനിടെ ഹോട്ടലിന് വേണ്ടി സ്ഥലം കയ്യേറുകയും, കുടുംബത്തെ കേസിൽ കുടുക്കുകയും ചെയ്ത കൌൺസിലർക്ക് എതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും രംഗത്ത് എത്തി. കൌൺസിലറുടെ ഹോട്ടലിലേയ്ക്കു പ്രതിഷേധ പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഹോട്ടലിൽ കൊടിയും കുത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്തിരുന്നത്. പ്രകടനവും തുടർന്ന് ചേർന്ന യോഗവും നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കൽ സെക്രട്ടറി ആൻ്റണി നോമി മാത്യു, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി വിഷ്ണു ഗോപാൽ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles