കോട്ടയം : നഗരസഭകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും, സിവിൽ സർവ്വീസിനെ സുതാര്യവും ജനകീയമാക്കി മാറ്റുകയും, അതിവേഗ നഗരവല്ക്കരണ പ്രക്രിയയിൽ ജീവനക്കാരെയും , ഭരണ സമിതികളെയും ആശയവത്ക്കരിക്കുകയും ചെയ്യുന്നതിലേക്ക് മേയേർസ് കൗൺസിൽ, ചേംബർ ഓഫ് മുൻസിപ്പൽ ചെയർമാൻ, കില , കെ.എം.സി എസ് യു നേതൃത്വത്തിൽ കോട്ടയം -ഇടുക്കി ജില്ലകളിലെ നഗരസഭാ ജീവനക്കാർക്കും , ജനപ്രതിനിധികൾക്കുമായി ഏകദിന പരിശീലനവും വിവരശേഖരണവും നടത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടി സാഹിത്യ പ്രവർത്തക സംഘം പ്രസിഡണ്ട് അഡ്വ. പി.കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് , കോട്ടയം നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ തുടങ്ങിയവർ പങ്കെടുത്തു.
നഗര മേഖല നേരിടുന്ന വിഷയങ്ങൾ, പരിഹാരമാർഗ്ഗങ്ങൾ തുടങ്ങിയ സംബന്ധിച്ച് കില റിസോഴ്സ് പേഴ്സൺമാരായ എൻ.വിജയരാജൻ, സുനു പി മാത്യു തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. കെ.എം.സി.എസ്.യു സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എസ് ബിജുമോൻ വിഷയാവതരണം നടത്തി. എം ആർ സാനു , എസ്.രതീഷ്, ദീപേഷ് രാജ് എസ് , ഗിരീഷ്കുമാർ ജി തുടങ്ങിയവർ സംസാരിച്ചു.