കോട്ടയം നഗരസഭ ചെയർപേഴ്‌സൺ സ്ഥാനത്തേയ്ക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി അഡ്വ.ഷീജ അനിൽ മത്സരിക്കും; യു.ഡി.എഫ് സ്ഥാനാർത്ഥിയായി ബിൻസി തന്നെ; പോരിന് അങ്കം മുറുകുന്നു; തിരഞ്ഞെടുപ്പ് തിങ്കളാഴ്ച

കോട്ടയം: നഗരസഭയുടെ ചെയർപേഴ്‌സൺ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി അഡ്വ.ഷീജ അനിൽ തന്നെ മത്സരിക്കും. ശനിയാഴ്ച ചേർന്ന എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗമാണ് സ്ഥാനാർത്ഥിയായി അഡ്വ.ഷീജ അനിലിനെ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ബിൻസി സെബാസ്റ്റിയനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ ധാരണയിൽ എത്തിയിരുന്നു. യു.ഡി.എഫ് അംഗങ്ങൾക്ക് വിപ്പും നൽകിയിരുന്നു.

Advertisements

നേരത്തെ എൽ.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ് ബിൻസി സെബാസ്റ്റ്യനെ ചെയർപേഴ്‌സൺ സ്ഥാനത്തു നിന്നും പുറത്താക്കിയത്. എൽ.ഡി.എഫിന്റെ 22 അംഗങ്ങൾക്കൊപ്പം ബിജെപിയുടെ എട്ട് അംഗങ്ങളും അവിശ്വാസത്തെ പിൻതുണച്ച് രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്നാണ് അന്ന് അവിശ്വാസം പാസായത്. ഇതിനിടെ നവംബർ 15 തിങ്കളാഴ്ച പുതിയ ചെയർപേഴ്‌സണനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നഗരസഭ കൗൺസിൽ ഹാളിൽ നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കഴിഞ്ഞ തവണയും അഡ്വ.ഷീജ അനിൽ തന്നെയാണ് മത്സരിച്ചിരുന്നത്. കഴിഞ്ഞ തവണ ഷീജയ്ക്കും, ബിൻസിയ്ക്കും തുല്യ വോട്ട് ലഭിച്ചതിനെ തുടർന്നു നറക്കെടുക്കുകയായിരുന്നു. നറക്കെടുപ്പിന്റെ ഭാഗ്യം പക്ഷേ ബിൻസിയെ പിൻതുണച്ചു. എന്നാൽ, ഇക്കുറിയും രണ്ടു മുന്നണികൾക്കും ഒരു പോലെ തന്നെയാണ് വോട്ട് നില. ചില സ്വതന്ത്ര്യ സ്ഥാനാർത്ഥികളുടെ നിലപാട് സംബന്ധിച്ച് ആശങ്ക രണ്ടു മുന്നണികൾക്കും ഒരു പോലെയുണ്ട്.

ഇതിനിടെ സി.പി.എം അംഗം ടി.എൻ മനോജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത് ഇടതു മുന്നണിയ്ക്ക് ആശങ്കയ്ക്കിടയാക്കിയിരുന്നു. എന്നാൽ, ഇദ്ദേഹം ആരോഗ്യ സ്ഥിതി വീണ്ടെടുത്തത് സി.പി.എമ്മിന് വീണ്ടും പ്രതീക്ഷ നൽകുന്നു.

Hot Topics

Related Articles