കോട്ടയം നഗരസഭാ വാര്‍ഡ് 38 ലെ ഉപതെരഞ്ഞെടുപ്പിൽ പരസ്യപ്രചാരണം അവസാനിപ്പിച്ച് എൽഡിഎഫ്. വോട്ടെടുപ്പിന് 24 മണിക്കൂർ ബാക്കി നിൽക്കെയാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ചിരിക്കുന്നത്. പ്രചരണത്തിലും ജനസ്വീകാര്യതയിലും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സുകന്യ സന്തോഷ് ഏറെ മുന്നിലെത്തിയതായി എൽഡിഎഫ് കേന്ദ്രങ്ങൾ അവകാശപ്പെട്ടു.
പരസ്യ പ്രചരണങ്ങള്‍ അവസാനിക്കുമ്പോള്‍ വാര്‍ഡിലെ വോട്ടര്മാരുടെയാകെ പൊതുസ്വീകാര്യതയുടെ പ്രതീകമായ് സുകന്യ മാറിയതായി എൽഡിഎഫ് പറയുന്നു. അവസാനവട്ടം വീടുകള്‍ കയറിയിറങ്ങി വോട്ട് അഭ്യര്‍ത്ഥിക്കുന്ന സുകന്യയെ മുതിര്‍ന്നവരും ചെറുപ്പക്കാരും സ്നേഹത്തോടെയും ആവേശത്തോടെയുമാണ് വരവേറ്റതെന്നാണ് എൽഡിഎഫിൻ്റെ അവകാശവാദം. വാര്‍ഡിനെ വര്‍ഷങ്ങളായി പ്രതിനിധീകരിച്ച യു ഡി എഫ് പ്രതിനിധികള്‍ ഇവിടുത്തെ വികനവും ക്ഷേമപ്രവര്‍ത്തനങ്ങളും വലിയ പ്രതിസന്ധിയിലാക്കിയതായാണ് എൽഡിഎഫിൻ്റെ പ്രധാന പ്രചാരണ ആയുധം. നഗരസഭാ ഭരണകെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമെതിരെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാര്‍ഡിലെ വോട്ടര്‍മാര്‍ ഇടതുപക്ഷത്തെ വിജയിപ്പിച്ച് മറുപടി നല്‍കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സുകന്യ പറഞ്ഞു. മതവര്‍ഗ്ഗീയത പ്രചരിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്നവര്‍ക്കും തിരഞ്ഞെടുപ്പു ഫലം താക്കീതാകുമെന്നും ഇവർ പറഞ്ഞു.