കോട്ടയം: മുണ്ടക്കയം ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ മോഷണം നടന്നെന്ന സംശയത്തെ തുടർന്ന് അരിച്ചു പെറുക്കി പൊലീസ്. ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയ്ക്കു സമീപത്തു രാത്രിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ആളുകളെ കണ്ടതോടെയാണ് സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ച മോഷണം നടന്നിട്ടുണ്ടോ എന്ന സംശയത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. ബിവറേജസ് കോർപ്പറേഷൻ ഷോപ്പിനുള്ളിൽ പരിശോധിച്ചെങ്കിലും മദ്യക്കുപ്പികൾ ഒന്നും നഷ്ടപ്പെട്ടതായി കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിവറേജസ് കോർപ്പറേഷന്റെ സമീപത്ത് മോഷണ ശ്രമം ഉണ്ടായോ എന്ന് കണ്ടെത്തുന്നതിനായി പരിശോധന നടത്തുന്നത്.
വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് ബിവറേജിനു സമീപം അജ്ഞാതരുടെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്നു, ബിവറേജസ് കോർപ്പറേഷൻ ഷോപ്പ് അധികൃതർ മുണ്ടക്കയം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു, മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ഷൈൻ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. എന്നാൽ, പ്രാഥമിക പരിശോധനയിൽ മോഷണം നടന്നതായി കണ്ടെത്തായനായിട്ടില്ല. പൂട്ട് തകർക്കുകയോ, ഉള്ളിൽ കയറാൻ ശ്രമം നടത്തുകയോ ചെയ്തതായും കണ്ടെത്തിയിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്നു സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് വിശദമായ പരിശോധന നടത്തുകയാണ് പൊലീസ് സംഘം. വിശദമായ പരിശോധനയ്ക്കു ശേഷം കൃത്യമായ വിവരം പറയാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുണ്ടക്കയം പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.