മുണ്ടക്കയം : കോടതിയിൽ വിചാരണ നടന്നിരുന്ന കേസിൽ സാക്ഷി പറഞ്ഞതിലുള്ള വിരോധമൂലം മധ്യവയസ്കനെ കോരുത്തോട് സഹകരണ ബാങ്കിന് സമീപവെച്ച് തടഞ്ഞുനിർത്തി ഭീക്ഷിണിപ്പെടുത്തുകയും, മരകഷണങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോരൂത്തോട് സ്വാമി മഠത്തിൽ വീട്ടിൽ സനുമോൻ (34) ,കോരൂത്തോട് പുത്തൻപുരയിൽ വീട്ടിൽ അനിൽ കുമാർ (47) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
മധ്യവയസ്കൻ സനുമോനെതിരെ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നടന്നിരുന്ന കേസിൽ കോടതിയിൽ ഹാജരായി സാക്ഷി പറഞ്ഞിരുന്നു, ഇതേതുടർന്നുണ്ടായ വിരോധമാണ് അക്രമപ്രവർത്തനങ്ങൾക്ക് ആസ്പതമായത്. പരാതിയുടെ അടിസ്ഥാനത്തിൽ മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുണ്ടക്കയം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈൻ കുമാർ എ, സി.പി.ഓ മാരായ രഞ്ചിത്ത്.എസ്.നായർ, ശരത്ത്, നുറുദീൻ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി ഇരുവരെയും റിമാൻഡ് ചെയ്തു.