കോട്ടയം മുണ്ടക്കയത്ത് ചോറ്റിയിൽ സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വീട്ടമ്മയ്ക്ക് പരിക്ക്; ഗുരുതരാവസ്ഥയിലായ വീട്ടമ്മയെയുമായി ആശുപത്രിയിലേയ്ക്കു പോയ ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നു പേർക്ക് പരിക്ക്

കോട്ടയം: മുണ്ടക്കയം ചോറ്റിയിൽ സ്വകാര്യ ബസ് വീട്ടമ്മയുടെ കാലിൽക്കൂടി കയറിയിറങ്ങി വീട്ടമ്മയ്ക്കു ഗുരുതര പരിക്ക്. ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി ഓട്ടോ മറിഞ്ഞ് മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റു. അപകടത്തിൽ ഒരാളുടെ കൈവിരലറ്റു.

Advertisements

ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. സ്വകാര്യ ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ ചിറ്റടിവയലി പറമ്പിൽ ലില്ലിക്കുട്ടിയുടെ കാലിൽ കൂടി ബസ് കയറിയിറങ്ങുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയും പാറത്തോടിന് സമീപം വച്ച് മറിഞ്ഞു. ഈ അപകടത്തിൽ ബസ് കണ്ടക്ടർ കോരുത്തോട് എലവുംപാറയിൽ എബിൻ, ബസ് യാത്രക്കാരൻ കോരുത്തോട് മടുക്ക സ്വദേശി വിജയൻ എന്നിവർക്കും പരുക്കേല്ക്കുകയായിരുന്നു. അപകടത്തിൽ വിജയന്റെ ഇടതു കൈപ്പത്തിയിലെ തള്ളവിരലറ്റു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരുക്കേറ്റവരിൽ ലില്ലിക്കുട്ടിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമാണ്. മറ്റ് രണ്ട് പേർ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.