കോട്ടയം നഗരസഭയിൽ അവിശ്വാസ പ്രമേയം 20 ന് ; പ്രമേയം വോട്ടിനെടുക്കുമ്പോൾ ആശങ്ക ഏറെ; വീണ്ടും ഭരണമാറ്റ ഭീഷണിയിൽ കോട്ടയം നഗരസഭ

കോട്ടയം: ചുരുങ്ങിയ കാലത്തിനിടെയുള്ള മൂന്നാം അവിശ്വാസ പ്രമേയത്തെ നേരിടാൻ ഒരുങ്ങുകയാണ് കോട്ടയം നഗരസഭ. ഇടതു മുന്നണി അവതരിപ്പിച്ച മൂന്നാം അവിശ്വാസ പ്രമേയം ഫെബ്രുവരി 20 ന് കോട്ടയം നഗരസഭയിൽ ചർച്ചയ്ക്ക് എടുക്കും. നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റിയന് എതിരെ കോട്ടയത്തെ ഇടതു മുന്നണിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.

Advertisements

52 അംഗ നഗരസഭയിൽ കഴിഞ്ഞ തവണ ഒറ്റ വോട്ടിന്റെ ബലത്തിലാണ് ബിൻസി നഗരസഭ ഭരണം പിടിച്ചത്. കഴിഞ്ഞ തവണ ആരോഗ്യ പ്രശ്‌നങ്ങൾ മൂലം കോട്ടയം നഗരസഭയിലെ ഒരു അംഗത്തിന് വോട്ടെടുപ്പിന് എത്താൻ സാധിച്ചില്ല. തുടർന്ന് ഒറ്റ വോട്ടിന്റെ ബലത്തിൽ ബിൻസി ചെയർപേഴ്‌സൺ ആകുകയായിരുന്നു. ഇതിനിടെ കോട്ടയം നഗരസഭയിലെ ഒരു യുഡിഎഫ് അംഗം മരിക്കുകയും, യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമാകുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെയാണ് ഇപ്പോൾ ഇടത് മുന്നണി നഗരസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. നിലവിൽ 22 അംഗങ്ങളാണ് എൽഡിഎഫിന് ഉള്ളത്. 21 അംഗങ്ങളുണ്ടായിരുന്ന യുഡിഎഫിന് ഒരു കോൺഗ്രസ് അംഗത്തിന്റെ മരണത്തോടെ 20 അംഗങ്ങളായി കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്വതന്ത്ര അംഗമായ ബിൻസിയുടെ പിൻതുണ ലഭിച്ചാൽ പോലും നഗരസഭ ഭരണം നിലനിർത്താൻ യുഡിഎഫിന് സാധിക്കില്ല. എട്ട് അംഗങ്ങളുള്ള ബിജെപി വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കാനാണ് സാധ്യത.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.