കോട്ടയത്തെ മസിലളിയൻ ആരാണെന്നു നാളെ അറിയാം; ഫെബ്രുവരി 17 വ്യാഴാഴ്ച നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ ജില്ലാ ബോഡി ബിൽഡിംങ് ചാമ്പ്യൻഷിപ്പ് നടക്കും

കോട്ടയം: കോട്ടയത്തെ മസിലളിയൻ ആരാണെന്നു ഫെബ്രുവരി 17 വ്യാഴാഴ്ച അറിയാം. നാളെ കോട്ടയം നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ 46 ആമത് കോട്ടയം ജില്ലാ ബോഡി ബിൽഡിംങ് ചാമ്പ്യൻഷിപ്പ് നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ, ഫിസിക്കലി ചലഞ്ച്ഡ്, മാസ്റ്റേഴ്‌സ്, സ്‌പോട്‌സ് ഫിസിക് (മെൻ ആന്റ് വുമൺ) എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുക.

Advertisements

55 കിലോ, 60 കിലോ, 65 കിലോ, 70 കിലോ എന്നീ വിഭാഗങ്ങളിലാണ് വിവിധ ഇനങ്ങളിൽ മത്സരം നടക്കുന്നത്. മാസ്‌റ്റേഴ്‌സ് വിഭാഗത്തിൽ 40 നു മുകളിൽ, 50 നു മുകളിൽ 60 മുകളിൽ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. രാവിലെ ഏഴിന് തൂക്ക പരിശോധന നടക്കും. 11 ന് ഉദ്ഘാടന ചടങ്ങ് ആരംഭിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അംഗീകാരമില്ലാത്ത മത്സരത്തിൽ പങ്കെടുത്തവരെ ഈ മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നു അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.കെ അശോകൻ അറിയിച്ചു. സബ് ജൂനിയർ, ജൂനിയർ, മാസ്‌റ്റേഴ്‌സ് എന്നീ വിഭാഗങ്ങളിൽ മത്സരിക്കുന്നവർ ജനനതീയതി തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റ് കൊണ്ടു വരേണ്ടതാണ്. ജനന സർട്ടിഫിക്കറ്റിനൊപ്പം ഒരു തിരിച്ചറിയൽ രേഖയുടെ ഒറിജിനലും ഫോട്ടോകോപ്പിയും കൊണ്ടു വരേണ്ടതാണ്.

ഡേറ്റ് ഓഫ് ബർത്തിലെ വർഷവും മാസവും ദിവസവും കൃത്യമായി രേഖപ്പെടുത്തിയെങ്കിൽ മാത്രമേ മത്സരത്തിൽ പങ്കെടുക്കാനാവൂ. മത്സരാർത്ഥികൾ എല്ലാവരും രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും കൊണ്ടു വരേണ്ടതാണ്. വ്യാജ ജനസർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് എതിരെ കർശന നടപടിയുണ്ടാകും. ഈ നിബന്ധനകൾ അംഗീകരിക്കാത്ത ജിംനേഷ്യങ്ങളുടെ അംഗീകാരം റദ്ദാക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും മത്സരങ്ങൾ നടക്കുക. സമയത്ത് എത്താത്ത മത്സരാർത്ഥികളെ അയോഗ്യരാക്കുമെന്നും അസോസിയേഷൻ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.