കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡ് സാമൂഹിക വിരുദ്ധ കേന്ദ്രമാകുന്നു; ഭിക്ഷക്കാരും മദ്യപ സംഘവും അഴിഞാടുന്നു; പറഞ്ഞുവിട്ടും അടിച്ചോടിച്ചും മടുത്ത് പൊലീസ്; കഴിഞ്ഞദിവസവും കണ്ടെത്തി പുഴുവരിച്ച നിലയിൽ മൃതദേഹം; വലഞ്ഞ് ജനം; തിരിഞ്ഞ് നോക്കാതെ കോട്ടയം നഗരസഭ

കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡ് സാമൂഹിക വിരുദ്ധ സംഘങ്ങളുടെ താവളമായി മാറുന്നു. മദ്യപ സംഘവും ക്രിമിനലുകളും അഴിഞ്ഞാടുന്ന ഇവിടെ യാതൊരു നിയന്ത്രണവുമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഭിക്ഷക്കാരും മദ്യപ സംഘങ്ങളുമാണ് ഇവിടെ വിഹരിക്കുന്നത്. സാമൂഹിക വിരുദ്ധ സംഘങ്ങളുടെ നിയന്ത്രണത്തിലാണ് രാവും പകലും ബസ് സ്റ്റാൻഡ്. ഭിക്ഷക്കാരെ കൊണ്ട് സാധാരണക്കാരായ ആളുകൾ ഇതിനോടകം വലഞ്ഞു കഴിഞ്ഞിട്ടുണ്ട്. സ്റ്റാൻഡിൽ ഭിക്ഷയെടുക്കാൻ എത്തുന്ന മാഫിയ സംഘം പലപ്പോഴും സാധാരണക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.

Advertisements

രാവിലെ മുതൽ ഉച്ചവരെ സ്റ്റാൻഡിൽ ഭിക്ഷയെടുക്കുന്ന ഭിക്ഷാടന മാഫിയയിൽ ഉൾപ്പെട്ടവർ ഉച്ചയോടെ ഈ തൊഴിൽ അവസാനിപ്പിക്കും. തുടർന്ന്, സ്റ്റാൻഡിലെ കടകളിൽ ഭിക്ഷയെടുത്ത് കിട്ടുന്ന ചില്ലറത്തുട്ടുകൾ നൽകും. ഇത്തരത്തിൽ കിട്ടുന്ന പണവുമായി ഇവർ നേരെ ബിവറേജിലേയ്ക്കു പോകും. മദ്യവും ഭക്ഷണവും വാങ്ങി സ്റ്റാൻഡിൽ എത്തി കഴിച്ച ശേഷം ഈ സംഘം സ്റ്റാൻഡിൽ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നതാണ് പതിവെന്നാണ് നാട്ടുകാരും യാത്രക്കാരും പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭിക്ഷാടന മാഫിയ സംഘത്തെയും സാമൂഹിക വിരുദ്ധ സംഘത്തെയും അമർച്ച ചെയ്യാൻ പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ, ഇവിടെയുള്ള ഭിക്ഷാടന മാഫിയ സംഘത്തെ പൊലീസിനും നിയന്ത്രിക്കാൻ സാധിക്കുന്നില്ല. ഭിക്ഷാടക സംഘത്തെ നിയന്ത്രിക്കേണ്ടതും ഇവരെ ഇവിടെ നിന്നും നീക്കം ചെയ്യേണ്ടതും കോട്ടയം നഗരസഭ അധികൃതരാണ്. എന്നാൽ, കോട്ടയം നഗരസഭ അധികൃതർ ഇവരെ ഒഴിപ്പിക്കുന്നതിനും നടപടിയെടുക്കുന്നില്ല. നേരത്തെ നഗരത്തിലെ ഭിക്ഷാടകരെ നഗരസഭ ഇടപെട്ട് ശാന്തിഭവനിലേയ്ക്കു മാറ്റുമായിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത്തരത്തിലുള്ള യാതൊരു നടപടിയും ഉണ്ടാകുന്നതേയില്ല.

ഇത് കൂടാതെയാണ് വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന നാഗമ്പടം ബസ് സ്റ്റാൻഡ് അന്തരീക്ഷം. വർഷങ്ങളായി ടൈലുകലില്ലാതെ ചെളിയും പൊടിയും പിടിച്ചാണ് സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. ഇത് കൂടായൊണ് രാത്രിയിൽ സ്റ്റാൻഡ് സമ്പൂർണമായും ഇരുട്ടിൽ മുങ്ങുന്നതും. കർശന നടപടി സ്വീകരിക്കേണ്ട കോട്ടയം നഗരസഭ പക്ഷേ, ഈ വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിക്കുന്നതേയില്ല.

Hot Topics

Related Articles