കോട്ടയം നാഗമ്പടം മൈതാാനത്തെ എൻ്റെ കേരളം പ്രദർശനം : അരങ്ങിൽ തകർത്താടി കോളേജ് വിദ്യാർത്ഥികൾ 

കോട്ടയം: നാഗമ്പടം മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി വേദിയിൽ കലാപരിപാടികൾ അവതരിപ്പിച്ച് കോളേജ് വിദ്യാർത്ഥികൾ.  

Advertisements

 കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന കലാപരിപാടിയിൽ  ജില്ലയിലെ വിവിധ കലാലയങ്ങളിലെ വിദ്യാർഥികൾ പങ്കെടുത്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള നടനം, ഭരതനാട്യം, മൈം,ക്ലാസിക്കൽ തീം ഡാൻസ്, കവിതാപാരായണം, സംഘഗാനം എന്നിവയും  രാജേഷ് പാമ്പാടിയുടെ ശിക്ഷണത്തിൽ നാട്യപൂർണ്ണ സ്കൂൾ ഓഫ് ഡാൻസിൽ നൃത്തം അഭ്യസിക്കുന്നവരും ചേർന്ന് നടത്തിയ ആനന്ദനടനവും കലാവിരുന്നിന് മാറ്റ് കൂട്ടി. ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് പി.സി. ദിവാകരൻകുട്ടി നാടൻപാട്ട് അവതരിപ്പിച്ചു. 

സി.എം.എസ്. കോളേജ്, പാമ്പാടി കെ.ജി കോളേജ്, ചങ്ങനാശേരി അസംപ്ഷൻ കോളേജ്, ടൈറ്റസ് സെക്കൻഡ് ടീച്ചിംഗ് കോളേജ് തിരുവല്ല എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് കലാപരിപാടികൾ അവതരിപ്പിച്ചത്.

Hot Topics

Related Articles