കോട്ടയം ചുങ്കത്ത് സ്വകാര്യ സ്ഥാപനം നഗരസഭയുടെ സ്ഥലം കയ്യേറിയ സംഭവം; അന്വേഷണത്തിന് നഗരസഭ കൗൺസിൽ തീരുമാനം; കൗൺസിലിൽ ചർച്ചയായി മണ്ണിട്ട് കുഴി നികത്തിയ സംഭവം; മണ്ണ് നീക്കം ചെയ്യിക്കണമെന്നും കൗൺസിൽ യോഗത്തിൽ ആവശ്യം

കോട്ടയം: ചുങ്കത്ത് ജംഗ്ഷനിൽ സ്വകാര്യ സ്ഥാപനമായ ജെ.എൻ ഫിഷറീസ് നഗരസഭയുടെ സ്ഥലം കയ്യേറിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. നഗരസഭ കൗൺസിൽ യോഗത്തിൽ ഉയർന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഇതു സംബന്ധിച്ചുള്ള അന്വേഷണം നഗരസഭ ഉദ്യോഗസ്ഥർ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ഇതു സംബന്ധിച്ചുള്ള ചർച്ചയുണ്ടായിരുന്നു. ഈ ചർച്ചയിൽ കടുത്ത വിമർശനമാണ് കോൺഗ്രസ് കൗൺസിലർമാർ അടക്കമുള്ളവർ ഉയർത്തിയത്. ഇതേ തുടർന്നാണ് കോട്ടയം നഗരസഭ കൗൺസിൽ യോഗം ചേർന്ന് സ്ഥാപനത്തിനു മുന്നിലെ സ്ഥലം മണ്ണിട്ട് നികത്തിയതു സംബന്ധിച്ചു അന്വേഷണം നടത്താൻ തീരുമാനിച്ചത്. നിലവിൽ സ്ഥാപനം പ്രവർത്തിക്കുന്നതിനു മുന്നിൽ നഗരസഭ വക സ്ഥലമായിരുന്നു. കുഴിയായി കിടന്ന ഈ സ്ഥലം മണ്ണിട്ട് നികത്തിയാണ് ഇവർ വീട്ടിലേയ്ക്കുള്ള വഴി കണ്ടെത്തിയത്. ഇതേ തുടർന്ന് ഇതു സംബന്ധിച്ചു കൗൺസിലർമാർ അടക്കമുള്ളവർ പരാതിയും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നഗരസഭ കൗൺസിൽ യോഗത്തിൽ വിഷയം ചർച്ചയ്ക്ക് എത്തിയതും കൗൺസിലർമാർ അന്വേഷണം ആവശ്യപ്പെട്ടതും. വിഷയത്തിൽ നഗസഭയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായും ആരോപണം ഉയർന്നിട്ടുണ്ട്. ഇത് അടക്കം അന്വേഷിക്കണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്.

Advertisements

Hot Topics

Related Articles